
മതില്‍ നിര്‍മാണത്തിലെ അപാകം ആരോപിച്ച് സ്ഥലത്തെത്തിയ പി.ഡബ്ല്യു.ഡി അധികൃതരെ നാട്ടുകാര്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. മതിലും ഗേറ്റ് പിടിപ്പിച്ചിരുന്ന സിമന്റ് ബീമും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. ഇതാണ് അപകടത്തിനു കാരണമായത്. രാവിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്നും മെസ്സിലെത്തി ആഹാരം കഴിച്ചുമടങ്ങിയ കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 400 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പട്ടികവര്‍ഗവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താത്തതില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. ഇതിനിടയിലാണ് പി.ഡബ്ല്യു.ഡി ബില്‍ഡിങ് സെക്ഷന്‍ എ.ഇ. ശശിധരന്‍ ആശാരിയും ചുറ്റുമതില്‍ പണിത കോണ്‍ട്രാക്ടര്‍ സ്റ്റീഫനും സ്ഥലത്തെത്തിയത്. ഇവരെ കണ്ടതും നാട്ടുകാരും രക്ഷിതാക്കളും ക്ഷുഭിതരായി. തുടര്‍ന്ന് രണ്ടാളെയും തടഞ്ഞുവച്ചു. വൈകുന്നേരത്തോടെ പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ രമാദേവിയും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയിന്മേല്‍ കരാറുകാരനെതിരെ കേസ് എടുക്കുമെന്ന് പാലോട് പോലീസ് അറിയിച്ചു.
Tags: Thiruvananthapuram District News. Palodu Local News. Nedumangad. Vamanapuram. തിരുവനന്തപുരം. നെടുമങ്ങാട്. വാമനപുരം. പാലോട്. Kerala. കേരളം