പാലോട്: നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ കാലങ്കാവിലെ ഖാദി
വ്യവസായകേന്ദ്രം കാടുകയറി നശിക്കുന്നു. പഞ്ചായത്തിലെ പിന്നാക്ക മേഖലയായിരുന്ന
വട്ടപ്പന്‍കാട്, ഭദ്രംവച്ചപ്പാറ, നാഗര, വാലുവള്ളി, വച്ചമുടുമ്പ്, ജഴ്‌സിഫാം ജങ്ഷന്‍
തുടങ്ങിയ പ്രദേശങ്ങളിലുള്ള സ്ത്രീകള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുന്നതിനായിട്ടാണ്
രണ്ടര പതിറ്റാണ്ടുമുമ്പ് ഈ സ്ഥാപനം തുടങ്ങിയത്.
സ്വന്തമായി 30 സെന്റ് വസ്തു കണ്ടെത്തി രണ്ടുകെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് ഖാദികേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ഖാദി ബോര്‍ഡില്‍നിന്നും ഇവിടെ എത്തിക്കുന്ന പരുത്തി നൂലാക്കി തിരിച്ചുനല്‍കുന്ന പ്രവര്‍ത്തനമായിരുന്നു ആദ്യപടി. പിന്നീട് തറികളും നെയ്ത്ത് യന്ത്രങ്ങളും സ്ഥാപിച്ച് തുണി തുന്നി വില്‍പ്പന നടത്താനും തുടങ്ങി. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി പേരിനുമാത്രമാണ് പ്രവര്‍ത്തനം. നൂറ് സ്ത്രീകള്‍വരെ ജോലി നോക്കിയിരുന്ന ഇവിടെ ഇപ്പോള്‍ അഞ്ചോ, ആറോ പേരാണ് ജോലിക്കായെത്തുന്നത്. നാമമാത്രയായ കൂലിതന്നെയാണ് പ്രധാന പ്രശ്‌നം. അഞ്ച് മണിക്കൂര്‍ പണിയെടുത്താല്‍ കിട്ടുന്നത് 15 രൂപ. എങ്കിലും ഈ തുച്ഛമായ വരുമാനത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി പണിയെടുക്കാന്‍ വരുന്നവരും ഇവിടെയുണ്ട്.
ഓഫീസ് കെട്ടിടം ഏതാണ്ട് കാടുമൂടി. വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടങ്ങളിലൊന്ന് പൂട്ടി. കിണര്‍, കക്കൂസ് എന്നിവ ഇടിഞ്ഞുവീണു. വലിയ യന്ത്രങ്ങള്‍ മറ്റുചില കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ഖാദികേന്ദ്രം കാടുകയറി ഇഴജന്തുക്കള്‍ക്ക് താവളമായതോടെ സമീപ വീട്ടുകാരും പേടിയിലാണ്. എങ്കിലും ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ഇവിടെയെത്തി ശേഷിക്കുന്ന തറികളില്‍ നൂല്‍ നൂല്‍ക്കുന്ന സ്ത്രീകള്‍ക്ക് സ്ഥാപനം പൂട്ടാനും മനസ്സുവരുന്നില്ല. ഖാദി വ്യവസായ കേന്ദ്രത്തിനും നിലവില്‍ ഈ സ്ഥാപനത്തെപ്പറ്റി വേണ്ടത്രതാല്പര്യങ്ങളില്ല എന്നത് തകര്‍ച്ചയുടെ ആക്കം കൂട്ടുന്നു.
കാലങ്കാവില്‍ പ്രവര്‍ത്തിക്കുന്ന ഖാദിവ്യവസായ കേന്ദ്രം ലാഭകരമല്ലെങ്കില്‍ സ്ഥലം സര്‍ക്കാറിന് വിട്ടുകൊടുത്ത് പുതിയ തലമുറക്ക് അനുയോജ്യമായ മറ്റേതെങ്കിലും സ്ഥാപനം തുടങ്ങി വരുമാനമുണ്ടാക്കാന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുക്കണമെന്ന് നാട്ടുകാര്‍ പറയുന്നു