പാലോട്:പെരിങ്ങമ്മല കൊല്ലരുകോണം മേലാംകോട് ദേവീക്ഷേത്രത്തില്‍ നവരാത്രി ദിവസങ്ങളില്‍ പ്രത്യേക പൂജ. വിദ്യാരംഭം 24ന് ബുധനാഴ്ച രാവിലെ 8ന് നടക്കും.
പാലോട്:പെരിങ്ങമ്മല മാന്തുരുത്തി മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ വിദ്യാരംഭത്തോടനുബന്ധിച്ച് 24ന് രാവിലെ എഴുത്തിനിരുത്ത് നടക്കും.
പാലോട്:വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങളായി. ജവഹര്‍ കോളനി കുന്നില്‍ മേലാംകോട് ദേവീക്ഷേത്രം, കുട്ടത്തിക്കരിക്കകം ദുര്‍ഗാഭഗവതിക്ഷേത്രം, മാന്തുരുത്തി മാടന്‍തമ്പുരാന്‍ ക്ഷേത്രം, പച്ച നെടുമ്പറമ്പ് ധര്‍മശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ നവരാത്രി പൂജയും വിദ്യാരംഭവും നടക്കും. നന്ദിയോട് ഹരിശ്രീ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പാപ്പനംകോട് ക്രസന്റ് സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും വിദ്യാരംഭത്തിന് പ്രത്യേക തയാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.