പാലോട്: നഗരമാലിന്യം ഇടിഞ്ഞാര്‍ മങ്കയം വനത്തില്‍ തള്ളാനെത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ കനത്ത എതിര്‍പ്പിനെത്തുടര്‍ന്ന് മടങ്ങി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ജെ.സി.ബി. ഉള്‍പ്പെടെയുള്ള വാഹനങ്ങളുമായി ഉദ്യോഗസ്ഥരെത്തിയത്. കേരള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ മാനേജര്‍ ബിവിനചന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് ആദ്യം സ്ഥലത്തെത്തിയത്.
തൊട്ടു പിന്നാലെ കളക്ടറേറ്റില്‍നിന്നും താലൂക്ക് ഓഫീസില്‍നിന്നുമുള്ള ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും മറ്റ് വാഹനങ്ങളും എത്തി.
ഇതോടെ വിവരമറിഞ്ഞ് നാട്ടുകാരും വ്യാപാരികളും മങ്കയത്തേക്ക് പാഞ്ഞു. മങ്കയം ഇക്കോടൂറിസ്റ്റ് കേന്ദ്രത്തിനു സമീപം നേരത്തെ ആന ഷോക്കേറ്റ് ചരിഞ്ഞ സ്ഥലത്താണ് മാലിന്യനിക്ഷേപത്തിനായി സ്ഥലം തിരഞ്ഞെടുത്തത്. ജെ.സി.ബി. ഉപയോഗിച്ച് വലിയ കുഴികള്‍ എടുത്തശേഷം അതില്‍ മാലിന്യം നിക്ഷേപിക്കാനായിരുന്നു അധികൃതര്‍ പദ്ധതി തയാറാക്കിയിരുന്നത്.
എന്നാല്‍ മുന്നൂറിലധികം വരുന്ന ആളുകള്‍ സംഘടിച്ചെത്തിയതോടെ പദ്ധതി നടന്നില്ല. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ട പ്രദേശമായ മങ്കയത്ത് മാലിന്യനിക്ഷേപത്തിനനുവദിക്കുകയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്നു മാസം മുമ്പും ഇത്തരത്തില്‍ നീക്കം നടന്നിരുന്നു. അന്നും നാട്ടുകാര്‍തന്നെയാണ് രഹസ്യനീക്കത്തെ തടഞ്ഞത്. അന്ന് മാലിന്യനിക്ഷേപത്തിനെതിരെ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു.