പെരിങ്ങമല:ആസ്പത്രിയും പരിസരവും ശുചീകരിക്കുന്നതിന് കുട്ടികളുടെ സംഘം മുന്നിട്ടിറങ്ങി. പെരിങ്ങമ്മല പ്രാഥമികാരോഗ്യകേന്ദ്രവും ഞാറനീലി അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളും സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിനെതുടര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാതൃഭൂമി'സീഡ്'പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ:ഫ്രാന്‍സിസ് ആസ്പത്രിപരിസരത്ത് വൃക്ഷത്തൈനട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ:എസ്.പി.ഷാനിമോള്‍ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ശുചിത്വബോധവത്കരണ ക്ലാസ് നയിച്ചു