പാലോട്: നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ സിദ്ധരോഗാസ്പത്രിയുടെ
ഉദ്ഘാടനം വിവാദത്തില്‍ കുടുങ്ങി. ആസ്പത്രി കെട്ടിടം ഉദ്ഘാടനം
ചെയ്യാമെന്നേറ്റിരുന്ന ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്
ഔദ്യോഗികപരിപാടികളുടെ തിരക്കുകാരണം എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സമയത്തുതന്നെ
എത്തിയ സ്ഥലം എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായരെക്കൊണ്ട് പഞ്ചായത്ത് ഭരണസമിതി
ഉദ്ഘാടനം ചെയ്യിച്ചില്ല. എം.എല്‍.എ.യുംമുന്‍ എം.എല്‍.എ. ജെ. അരുന്ധതിയും
സ്ഥലത്തുനിന്നും പോയശേഷം പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍ ഉദ്ഘാടനം നടത്താന്‍
ശ്രമിച്ചത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ഒടുവില്‍ ആസ്പത്രിക്കെട്ടിടത്തിനു സ്ഥലം
വിട്ടുനല്‍കിയ സ്ഥലവാസി വിജയകുമാരിയെക്കൊണ്ട് നാട്ടുകാര്‍ നാടമുറിച്ച്
ആസ്പത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം തീരുമാനിച്ചിരുന്നു. മന്ത്രിക്ക് 10 മണിക്ക് വാമനപുരത്ത് ജില്ലാ പഞ്ചായത്തിന്റെ മാനസികാരോഗ്യകേന്ദ്രത്തിന്റെ തറക്കല്ലിടലും നിശ്ചയിച്ചിരുന്നു. എന്നാല്‍ ക്യാബിനറ്റ്, മാലിന്യവിഷയത്തില്‍ സര്‍വകക്ഷി യോഗം എന്നീ അടിയന്തിരകാര്യങ്ങള്‍ ഉള്ളതിനാല്‍ എത്താനാവില്ലെന്ന് മന്ത്രി അറിയിച്ചു. തുടര്‍ന്ന് വാമനപുരത്ത് കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. കെട്ടിടത്തിന് തറക്കല്ലിട്ടു. അതിനുശേഷം 11 മണിയോടെ വട്ടപ്പന്‍ കാട്ടിലെത്തിയ എം.എല്‍.എയെക്കൊണ്ട് ആസ്പത്രിമന്ദിരം ഉദ്ഘാടനം ചെയ്യിപ്പിച്ചില്ല. മന്ത്രി രണ്ടുമണിക്ക് എത്തുമെന്ന് തന്നെ അറിയിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തശേഷം എം.എല്‍.എ. മന്ത്രിവിളിച്ച സര്‍വകക്ഷിയോഗത്തിന് പോയി. എം.എല്‍.എ. പോയതോടെ എല്‍.ഡി.എഫ്. അംഗങ്ങളും ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉദ്ഘാടനയോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലരും, നാട്ടുകാരും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു. എങ്കില്‍ സ്ഥലത്തെത്തിയ ബ്ലോക്ക് പ്രസിഡന്റിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്നായി ഒരുവിഭാഗം. ഇതോടെ സ്ഥലം നല്‍കിയ വിജയകുമാരി പിണങ്ങിപ്പോയി. ഒടുവില്‍ വിജയകുമാരിയെ അനുനയിപ്പിച്ചുകൊണ്ടുവന്ന് നാടമുറിച്ച് ആസ്പത്രി ഉദ്ഘാടനം ചെയ്യിച്ചു. പൊതുസമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ബേബി സുലേഖയും ഉദ്ഘാടനം ചെയ്തു.