പാലോട്: സമൂഹ വിരുദ്ധരുടെ ശല്യം കാരണം നാട്ടുകാരും കച്ചവടക്കാരും പൊറുതി മുട്ടുന്നു. പാലോട് ടൗണിലെ സിറ്റി സെന്റര്‍ കെട്ടിടത്തിന്റെ പിറകുവശമാണ് ഒരു സംഘം സമൂഹ വിരുദ്ധര്‍ താവളമാക്കിയത്. രാവിലെമുതല്‍ ഇവിടെയെത്തുന്ന സംഘം മദ്യപാനവും അടിപിടിയും തെറിവിളിയുമായി രാത്രി ഏറെ വൈകിയും സ്ഥലം കൈയടക്കുകയാണ്. സിറ്റി സെന്റര്‍ ബില്‍ഡിങിന്റെ പുറകുവശം വീശാലമായ പാര്‍ക്കിങ് ഏരിയയാണ്. ദൂരസ്ഥലങ്ങളില്‍ ജോലിക്ക് പോകുന്ന നിരവധി പേര്‍ തങ്ങളുടെ ബൈക്ക് അടക്കമുള്ള വാഹനങ്ങള്‍ ഇവിടെ വെച്ചശേഷമാണ് യാത്ര ചെയ്യുന്നത്. രാത്രി ഏറെ വൈകി തിരികെ എത്തുന്ന പലര്‍ക്കും സ്വന്തം വാഹനവുമായി വീടുകളിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയാണ്. വാഹനങ്ങളിലെ പെട്രോള്‍ ഊറ്റിയെടുക്കുക, ടയറുകളിലെ കാറ്റ് അഴിച്ച് വിടുക, സ്‌പെയര്‍ പാര്‍ട്‌സ് ഊരിയെടുക്കുക തുടങ്ങി നിരവധി ശല്യങ്ങളാണ് സമൂഹവിരുദ്ധര്‍ ഉണ്ടാക്കുന്നത്. ബില്‍ഡിങിന് വശത്ത് കൂടി പോകുന്ന ഇലവും കോണം റോഡ് വഴി നിരവധി യാത്രക്കാരാണ് സഞ്ചരിക്കുന്നത്. ശിവക്ഷേത്രവും മുസ്‌ലിം പള്ളിയും ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന പാരലല്‍ കോളേജും സമീപത്തുണ്ട്. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളും മറ്റും നടന്ന് പോകുമ്പോഴാണ് സമൂഹവിരുദ്ധ സംഘം പരസ്യമായി മദ്യപിക്കുന്നത്.
WELCOME
Monday, October 8, 2012
പാലോട് ടൗണില്‍ സമൂഹവിരുദ്ധ ശല്യം രൂക്ഷം