പാലോട്: തിരുവനന്തപുരം-തെങ്കാശി റോഡില്‍ മരണക്കെണിയായി മാറിയ പാലോട്ടെ ഡിവൈഡറുകള്‍ പൊളിച്ചുമാറ്റുന്നു. ഇതിനായി വനംവകുപ്പ് 12 മരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി. എന്നാല്‍ റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട കെ.എസ്.ടി.പിയുടെ അധികൃതരെ കണ്ടില്ല. മുമ്പ് മൂന്നുവട്ടം ചര്‍ച്ചയ്ക്കു വിളിച്ചിരുന്നെങ്കിലും കെ.എസ്.ടി.പിക്കാര്‍ സംഭവസ്ഥലത്തുവന്നിരുന്നില്ല.
21 കോടി രൂപ ചെലവിട്ടാണ് 20 കി.മീ. ദൂരം കഴിഞ്ഞ വര്‍ഷം ടാര്‍ ചെയ്തത്. എന്നാല്‍ പാര്‍ശ്വഭിത്തി കെട്ടാതെ റോഡ് നിര്‍മിച്ചതിനാല്‍ മൂന്നുമാസം തികയുന്നതിനു മുമ്പ് റോഡ് പകുതിവച്ച് ഇടിഞ്ഞുതാണു. അന്ന് താത്കാലികസംവിധാനം എന്ന നിലയില്‍ പന്ത്രണ്ട് ഡിവൈഡറുകള്‍ കെട്ടി. ഡിവൈഡറുകള്‍ മരണക്കെണിയായിത്തീര്‍ന്നിട്ടും ഒന്നരവര്‍ഷം കഴിഞ്ഞും പൊളിച്ചുമാറ്റിയില്ല. റോഡ് വികസനത്തിന് സമീപത്തുനില്‍ക്കുന്ന മരങ്ങളാണ് തടസം എന്നായിരുന്നു കെ.എസ്.ടി.പി. അധികൃതര്‍ പറഞ്ഞിരുന്നത്.
മൂന്നുമാസം മുമ്പ് വനംവകുപ്പ് ഏഴ് മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ ഡി.എഫ്.ഒ കെ.എസ്. മോഹനന്‍പിള്ള വലുതും ചെറുതുമായ 19 മൂട് മരങ്ങള്‍ മുറിക്കാനും സ്ഥലം പി.ഡബ്ല്യു.ഡിക്ക് വിട്ടുനല്‍കാനും മന്ത്രിയുമായി സംസാരിച്ച് തീരുമാനിക്കുകയായിരുന്നു.
ഇത്രയുമായിട്ടും ഇതിന് ഫയല്‍ സമര്‍പ്പിക്കേണ്ട കെ.എസ്.ടി.പി രംഗത്തുവന്നിട്ടില്ല. മൂന്നുവട്ടം വിളിപ്പിച്ചിട്ടും എത്താത്ത കെ.എസ്.ടി.പി. അധികൃതരെ നേരിട്ട് അങ്ങോട്ടുപോയി കാണുന്നതിനായി വനംവകുപ്പ് തിങ്കളാഴ്ച പ്രത്യേക ദൂതനെ അയച്ചു. കൊട്ടാരക്കര പി.ഡബ്ല്യു.ഡി ക്യാമ്പ് ഷെഡ്ഡിലാണ് കെ.എസ്.ടി.പിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അധികം അകലെയല്ലാതെ കെ.എസ്.ടി.പിയുടെ റോഡുപണി നടക്കുന്നുണ്ട്. അവിടെ ഉദ്യോഗസ്ഥര്‍ സ്ഥിരമായി വന്നുപോകുന്നുമുണ്ട്.
കൊല്ലം സി.സി.എഫ് മോഹന്‍ദാസ്, തിരുവനന്തപുരം ഡി.എഫ്.ഒ മോഹനന്‍പിള്ള, പാലോട് റേഞ്ച് ഓഫീസര്‍ ജലീല്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നടപടി.