പാങ്ങോട്: കല്ലറ-പാങ്ങോട് റോഡ് തകര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ചെളിക്കെട്ടായതോടെ ഇതുവഴിയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. റോഡില്‍ പല സ്ഥലങ്ങളിലും തടാകംപോലെ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ രണ്ട് കിലോമീറ്റര്‍ ഭാഗം പുനര്‍നിര്‍മിക്കാനുള്ള പണികള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സ്ഥലങ്ങളുടെ സ്ഥിതി വളരെ ദയനീയമാണെന്ന് നാട്ടുകാര്‍ പറയുന്നു.
കോടികള്‍ മുടക്കി ഒരുവര്‍ഷം മുമ്പ് പുനര്‍നിര്‍മിച്ച റോഡ് നിര്‍മാണം പൂര്‍ത്തിയാകുംമുമ്പേ തകരാന്‍ തുടങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും അധികൃതരെയും കരാറുകാരനെയും തടഞ്ഞുവയ്ക്കുകയും ചെയ്തു.
ഉന്നതാധികൃതര്‍ സ്ഥലത്തെത്തി ടാറിങ്ങില്‍ ഗുണമേന്മ ഉറപ്പുവരുത്തുമെന്നും തകര്‍ന്ന ഭാഗങ്ങള്‍ ശരിയാക്കുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റോഡ് അളക്കാനെത്തിയ അധികൃതരെയും കരാറുകാരനെയും അന്ന് മോചിപ്പിച്ചത്. തുടര്‍ന്ന് ചില ഓട്ടയടപ്പുകള്‍ നടത്തി കരാറുകാരന്‍ തലയൂരി. അദ്യത്തെ മഴയില്‍തന്നെ റോഡില്‍ വാഹനങ്ങള്‍ പുതയാന്‍ തുടങ്ങി.
കുന്നില്‍ചരുവിലൂടെ പാടശേഖരത്തോട് ചേര്‍ന്നാണ് ഈ റോഡ് കടന്നുപോകുന്നത്. നീര്‍വാര്‍ച്ചാ സംവിധാനങ്ങളൊരുക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. ഒരു മഴപെയ്താല്‍ റോഡില്‍ പലയിടത്തും ഉറവപൊട്ടും. തുടര്‍ന്ന് ടാറിങ് ദുര്‍ബലമാകും. ടാറിനടിയില്‍ ഉറവപൊട്ടുന്നതുനിമിത്തം മണ്ണ് ദുര്‍ബലമായി വാഹനങ്ങള്‍ പുതഞ്ഞുപോകും.
റോഡ് നവീകരിക്കുന്നതിനായി പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഓട നിര്‍മിക്കാത്തതിനാല്‍ ഒന്നും ഫലപ്രദമായില്ല. ഒരു മണ്ഡലത്തില്‍ ഒരു റോഡ് നവീകരണം എന്ന പദ്ധതിയിലേക്ക് കല്ലറ-പാങ്ങോട് റോഡിനെ എം. കൃഷ്ണന്‍നായര്‍ എം.എല്‍.എ. നിര്‍ദേശിച്ചതിനെതുടര്‍ന്ന് ഏറ്റവും കൂടുതല്‍ തകര്‍ന്ന രണ്ട് കിലോമീറ്റര്‍ ഭാഗം പുനര്‍നിര്‍മിക്കാന്‍ ഒരു കോടി രൂപ ലഭിച്ചു. ഈ പദ്ധതിപ്രകാരമാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്.
റോഡില്‍ മൂന്നിടത്ത് കലുങ്ക് നിര്‍മിച്ചും കുറച്ചുഭാഗത്ത് ഓടനിര്‍മിച്ചും റോഡ് പുനര്‍നിര്‍മിക്കാനാണ് പദ്ധതി. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. മഴ മാറിയാലുടന്‍ ടാറിങ് നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. അന്തര്‍സംസ്ഥാന ചരക്ക്‌ലോറികള്‍ ഉള്‍പ്പടെ ആശ്രയിക്കുന്ന റോഡ് അടിയന്തരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.