WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, March 21, 2013

പേപ്പാറ റോഡുപണിക്ക്ആഘോഷത്തുടക്കം

വിതുര: 30 വര്‍ഷം മുമ്പ് പേപ്പാറ ഡാം നിര്‍മാണത്തോടനുബന്ധിച്ച് പണിത റോഡ് ആദ്യമായി പുനരുദ്ധരിക്കുന്നു. 'നബാര്‍ഡി'ന്റെ സഹായത്തോടെയുള്ള 7.87 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനം സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.പേപ്പാറ റോഡിനെ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞതും 'നബാര്‍ഡി'ന്റെ ധനസഹായം ലഭ്യമാക്കിയതുമാണ് റോഡിന്റെ ശാപമോഷത്തിന് വഴിവച്ചതെന്ന് സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം അഡ്വ.എല്‍.ബീന, തിരുവനന്തപുരം ഡി.എഫ്.ഒ. മോഹനന്‍പിള്ള, ശാന്തി ജി.നായര്‍, എ.കെ.ഷിഹാബ്ദീന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.9.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പേപ്പാറ റോഡിന്റെ പുനര്‍നിര്‍മാണം 6 മാസം കൊണ്ട് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട യാത്രാദുരിതത്തിന് ഇതോടെ അറുതിയാവും. ഒപ്പം പേപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിന്റെ വികസനത്തിനും വഴിതെളിയും.