വിതുര: അരുവിക്കരയുടെ അപ്പര്‍ ഡാമായ പേപ്പാറയില്‍ ജലനിരപ്പ് താഴുന്നു. ശനിയാഴ്ച സാമാന്യം വലിയ മഴ പെയ്തിട്ടും ജലനിരപ്പ് കൂടാത്തത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് അരുവിക്കരയ്ക്ക് നല്‍കാന്‍ ഒരു മാസത്തേക്കുള്ള വെള്ളമേ പേപ്പാറയില്‍ അവശേഷിക്കുന്നുള്ളൂവെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനിടെ കനത്ത മഴ പെയ്തില്ലെങ്കില്‍ അരുവിക്കരയില്‍ വെള്ളമെത്തിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കേണ്ടിവരും.
96.1 മീറ്റര്‍ ആണ് തിങ്കളാഴ്ച പേപ്പാറയിലെ ജലനിരപ്പ്. സാമാന്യം വേനലുണ്ടായിരുന്ന കഴിഞ്ഞവര്‍ഷം ഇതേസമയം ജലനിരപ്പ് ഇതിനേക്കാള്‍ ഒരു മീറ്റര്‍ കൂടുതലുണ്ടായിരുന്നു. ഇത്തവണ പ്രതിദിനം നിരപ്പ് താഴുന്നതിന്റെ തോതും മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലാണ്. 15 സെന്റീമീറ്റര്‍ വച്ചാണ് ഇപ്പോഴത്തെ വെള്ളമിറങ്ങല്‍.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശനിയാഴ്ച നല്ല മഴ പെയ്തിട്ടും ജലം ഒഴുകിയെത്താത്തത് വേനലിന്റെ കാഠിന്യം വെളിവാക്കുന്നു.
പേപ്പാറയുടെ ജലസ്രോതസ്സുകള്‍ അഗസ്ത്യമലയിലെ കാട്ടരുവികളാണ്. പതിവില്ലാത്ത വിധം ഇവ വറ്റിവരണ്ടതിനാല്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നുണ്ട്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വന്‍തോതില്‍ നീരൂറ്റി വൃക്ഷങ്ങളായ അക്കേഷ്യയും യൂക്കാലിയും മറ്റും നട്ടുപിടിപ്പിച്ചത് ജലമൊഴുക്ക് കുറയാന്‍ കാരണമായെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.