പാലോട്: ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയിലൂടെ സാമ്പത്തികപുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സംരംഭകനെ സഹായിക്കുന്നതിന് ഖാദി ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കി. വ്യവസായ, കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുക, വിപണി കണ്ടെത്തുക, നിയമസംരക്ഷണം നടപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലാ പ്രസിഡന്റ് നന്ദിയോട് സതീശന്‍ അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡന്റ് കാവില്‍ പി.മാധവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.പി.അബ്ദുല്‍ അസീസ്, പാലോട് ഹക്കിം, നെട്ടയം രാജു എന്നിവര്‍ പ്രസംഗിച്ചു.