WELCOME
Tuesday, April 16, 2013
പാലോട്ട് അഞ്ഞൂറിന്റെകള്ളനോട്ട്;ഒരാള്‍ കസ്റ്റഡിയില്‍
പാലോട്: ഇടക്കാലത്തിനുശേഷം പാലോട്ട് അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയ പനങ്ങോട് സ്വദേശിയില്‍ നിന്നും കള്ളനോട്ട് ലഭിച്ചു. ഇത് കള്ളനോട്ടാണെന്നറിയിച്ചപ്പോള്‍ അടുത്തനോട്ട് നല്‍കി. അതും വ്യാജനായിരുന്നു. കടക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇയാള്‍ക്ക് പണം നല്‍കിയ പാലോട്ടെ പലചരക്കുകടയില്‍ നിന്നും പോലീസ് അഞ്ഞൂറിന്റെ രണ്ട് നോട്ടുകള്‍ കൂടി കണ്ടെടുത്തു.തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കള്ളനോട്ടിന്റെ പിന്നില്‍ ഒരുവലിയ സംഘം തന്നെയുണ്ടെന്നാണ് ആദ്യകണ്ടെത്തല്‍. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ ഭരതന്നൂര്‍, പാങ്ങോട് പ്രദേശങ്ങളില്‍ നിന്നും കിട്ടിയ സംഭവത്തിലും ചില പാലോട് സ്വദേശികള്‍ ഉള്‍പ്പെട്ടിരുന്നതായി സൂചനയുണ്ടായിരുന്നു.കേസുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് കസ്റ്റഡിയിലുള്ളതായി അറിയുന്നു.