നന്ദിയോട്: നന്ദിയോട് പഞ്ചായത്തില്‍ പേരയത്തെയും
പാലുവള്ളിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറേ പേരയം-ക്ഷേത്രം റോഡുനിര്‍മ്മാണം
പന്ത്രണ്ടുവര്‍ഷമായി ഇഴഞ്ഞുനീങ്ങുന്നു. ഗ്രാമീണ സടക് യോജന പദ്ധതി പ്രകാരം
നിര്‍മ്മാണം തുടങ്ങിയ റോഡാണിത്. 72 ലക്ഷം ചെലവിട്ട് റോഡ്‌നിര്‍മ്മാണം,
പാര്‍ശ്വഭിത്തി കെട്ടല്‍, ടാറിങ് പൂര്‍ത്തീകരിക്കല്‍ എന്നിവയായിരുന്നു പദ്ധതിയില്‍
നിര്‍ദേശിച്ചിരുന്നത്.
പണിതുടങ്ങി മൂന്നുമാസം കഴിഞ്ഞതോടെ കരാറുകാരന്‍ പണി പാതിവഴിയിലുപേക്ഷിച്ച് കടന്നു. തുടര്‍ന്ന് നാട്ടുകാര്‍ ജനപ്രതിനിധികളെ മുന്‍നിര്‍ത്തി വിവിധ സമരപരിപാടികളുമായി രംഗത്തുവന്നെങ്കിലും അതും ലക്ഷ്യം കണ്ടില്ല. റോഡ് വീതികൂട്ടി മെറ്റലിട്ടതുമാത്രമാണ് ആകെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം. രണ്ടുതവണ ഉടന്‍തന്നെ പണി ആരംഭിക്കാന്‍ പോകുന്നു എന്ന പ്രചാരണങ്ങള്‍ ഉണ്ടായിയെങ്കിലും പണി നടന്നില്ല.
പേരയം ആയിരവില്ലി ക്ഷേത്രം, ഏറെ പേരയം, ചൂടല്‍ റോഡ് എന്നിവിടങ്ങളിലായി ആയിരക്കണക്കിന് കുടുംബങ്ങളാണ് പ്രതിദിനം ഈ റോഡ് ഉപയോഗിക്കുന്നത്. റോഡില്‍ ഇറക്കിയിട്ടിരിക്കുന്ന മെറ്റല്‍ ഏതാണ്ട് തീര്‍ന്നുകഴിഞ്ഞു. ശേഷിക്കുന്നവ ഇരുചക്രവാഹനങ്ങള്‍ക്ക്അപകടകരമയി മാറി. നന്ദിയോട് പഞ്ചായത്തിന്റെ ഏറ്റവും പഴയകാല റോഡ്കൂടിയാണിത്. ക്ഷേത്രംവരെയുള്ള റോഡാണ് ഏറ്റവും അപകടകരമായി തുടരുന്നത്. റോഡിന്റെ ശോചനീയാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.