കല്ലറ: അനുജിത്തിന് എന്നും അക്ഷരങ്ങളോട് കമ്പം. അച്ഛന് ചുമന്നു നടക്കുന്ന പത്രത്താളുകളില്‍ പരതിനടന്ന് അവന് അക്ഷരങ്ങളുടെ കൂട്ടുകാരനായി. എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാന്‍ അനുജിത്തിനായതും അക്ഷരങ്ങള്‍ നല്കിയ കരുത്ത് തന്നെ. കല്ലറ ഗവ. വി.എച്ച്.എസ്.എസില്‍ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഇരുപതില്‍ ഒരുവനാണെങ്കിലും അനുജിത്തിന്റെ വിജയത്തിനു പിന്നില്‍ അദ്ധ്വാനത്തിന്റെ കഥയുണ്ട്. അനുജിത്ത് കുട്ടികള്‍ക്കാകെ മികച്ച മാതൃകയാണ്.
'മതൃഭൂമി' ചെറുവാളം ഏജന്റ് കൃഷ്ണന്‍കുട്ടിയുടെയും കല്ലറ തണ്ണിയം കൊല്ലംവിളാകത്ത് വീട്ടില്‍ കല്ലറപഞ്ചായത്തംഗം കെ. ഷീലയുടെയും മൂത്തമകനാണ് അനുജിത്ത്. പലുര്‍ച്ചെ നാലിനുണരുന്ന അനുജിത്ത് അച്ഛനൊപ്പം പത്ര വിതരണത്തിനിറങ്ങിയത് അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ്. പത്താംക്ലാസ്സിലെത്തിയിട്ടും പതിവ് തെറ്റിച്ചില്ല. പരീക്ഷാ സമയത്ത് മാത്രമാണ് പത്രവിതരണത്തില്‍ നിന്നും മാറിനിന്നത്.
ബുധനാഴ്ചയും പതിവുപോലെ പത്രവിതരണത്തിനു ശേഷമാണ് പരീക്ഷാഫലം നോക്കാന്‍ പോയത്. പത്രവിതരണത്തിന് ചെല്ലണമെന്ന് അച്ഛന് നിര്‍ബന്ധിക്കാറില്ല. ഞാനും അനിയനും ചെന്നില്ലെങ്കില്‍ അച്ഛന് സമയത്ത് വിതരണം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് പറ്റുന്ന ദിവസമെല്ലാം ഞങ്ങളും കൂടെചെന്ന് സഹായിക്കും. അനുജിത്ത് പറയുന്നു. പഠിക്കാന്‍ വേണമെന്ന് പറയുന്നതൊക്കെ വാങ്ങിക്കൊടുക്കും. നിര്‍ബന്ധിച്ചിരുത്തി പഠിപ്പിച്ചിട്ടുമില്ല കൃഷ്ണന്‍കുട്ടിയും ഷീലയും പറയുന്നു.