പാലോട്: അന്തസ്സംസ്ഥാന പാതയായ തിരുവനന്തപുരം-തെങ്കാശി റോഡില്‍ ചിപ്പന്‍ചിറ ഇരുമ്പുപാലത്തില്‍ അപകടം സ്ഥിരമാകുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നാലു വാഹനങ്ങളാണ് പാലത്തില്‍നിന്നും താഴെപ്പതിച്ചത്. പൊതുമരാമത്ത് അധികൃതരുടെ തികഞ്ഞ അനാസ്ഥയും അശാസ്ത്രീയമായ ഹമ്പ്നിര്മാണവുമാണ് പ്രശ്നം ഇത്രയേറെ ഗുരുതരമാക്കിയതെന്ന് യാത്രക്കാര്‍ പറയുന്നു.
മടത്തറ ഭാഗത്തുനിന്നും പാലോട്ടേക്ക് വരുന്ന വാഹനങ്ങളാണ് മിക്കപ്പോഴും ആറ്റിലേക്ക് വീഴുന്നത്. പാലത്തിന്റെ ഇടതുഭാഗം കൈവരിയില്ലാതെ നിരപ്പായിക്കിടക്കുന്നതാണ് അപകടകാരണം. വിമാനത്താവളത്തിലേക്ക് പോകാന്‍ വന്ന വാന്‍ കഴിഞ്ഞ മാസം ആറ്റിലേക്ക് വീണതാണ് സമീപകാലത്തെ ഏറ്റവും വലിയ അപകടം. മൂന്ന് യാത്രക്കാരെയും കയറ്റിവന്ന ഒരു ഓട്ടോറിക്ഷയും തിങ്കളാഴ്ച ഉച്ചയോടെ ആറ്റില്‍ വീണിരുന്നു. നിരന്തരം അപകടം സംഭവിച്ചിട്ടും ഇവിടെ ഒരു സുരക്ഷാവേലി താത്ക്കാലികമായിട്ടെങ്കിലും നിര്‍മിക്കാന്‍ പൊതുമരാമത്ത് ശ്രമിക്കുന്നില്ല.
ചരക്ക് കയറ്റിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായുള്ള അറിയിപ്പ് ബോര്‍ഡ് പാലത്തിന്റെ രണ്ടുഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ടണ്‍കണക്കിന് ഭാരം കയറ്റിയ വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച ഇരുമ്പുപാലവും ഏറെ അപകടാവസ്ഥയിലാണ്. പാലത്തിന്റെ അടിഭാഗത്തെ ഇരുമ്പുപാളങ്ങള്‍ പൊട്ടിമാറിയ ഭാഗത്ത് തടികൊണ്ടുള്ള പട്ടിക അടിച്ചാണ് അധികൃതര്‍ പാലത്തെ താങ്ങിനിര്‍ത്തിയിരിക്കുന്നത്