പാലോട്: പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് വാമനപുരം ആറ് മരിക്കുന്നു. ഹോട്ടലുകള്‍, വര്‍ക്ക്ഷോപ്പുകള്‍, കശാപ്പുകടകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഒഴുക്കിവിടുന്ന മാലിന്യം കുന്നുകൂടി ജലസ്രോതസ്സ് തടഞ്ഞു തുടങ്ങി.
വെമ്മുഞ്ചി മലനിരകളില്‍ നിന്നും തുടങ്ങി ജല സമൃദ്ധമായി ഒഴുകി വനനിരകള്‍ പിന്നിട്ട് പാലോട്ട് എത്തുമ്പോഴേക്കാണ് ആറിനെ മാലിന്യം വിഴുങ്ങുന്നത്. പാലോട് മണ്ണൂര്‍ കടവു മുതല്‍ പാലോട് പമ്പു ഹൗസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം നദി ഒഴുകാന്‍ പോലും മടിച്ചു നില്ക്കുന്നു. ഇവിടെ തന്നെയാണ് മൂന്ന് കുടിവെള്ള പദ്ധതികളും ഉള്ളത്. മാലിന്യവാഹിയായി വാമനപുരം ആറ് മാറുമ്പോഴും വലുതും ചെറുതുമായ 22 കുടിവെള്ള വിതരണ പദ്ധതികളും പമ്പു ഹൗസുകളും ഈ നദിയിലുണ്ടെന്നത് ആരോഗ്യപ്രശ്നങ്ങളേയും ബാധിക്കുന്നു.
പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയാണ് ആറിന് ഇപ്പോള്‍ ഏറ്റവും വലിയ ഭീഷണി. വാമനപുരം ആറ്റില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ജല വൈദ്യുത പദ്ധതിയായ മീന്മുട്ടി ജല വൈദ്യുതിയുടെ ഉത്പാദന ശേഷി കുറയ്ക്കാന്‍ പോലും ഈ മാലിന്യ ക്കൂമ്പാരത്തിന് ശേഷിയുണ്ട്. പ്ലാസ്റ്റിക് മാലിന്യം നിറയുന്നതോടെ പല ദിവസങ്ങളിലും വളരെകുറച്ചു സമയം മാത്രമാണ് ഇവിടെ പ്രവര്‍ത്തനം നടക്കുന്നത്.
നദിയില്‍ കുളിക്കുന്നവര്‍ക്ക് സമീപകാലത്ത് ത്വഗ്രോ ഗവും പിടിപെടുന്നുണ്ട്