WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, April 26, 2013

മങ്കയം വി.എസ്.എസില്‍ നിന്നും നാലുപേരെ ഒഴിവാക്കി

പാലോട്: വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മങ്കയം വനം സംരക്ഷണസമിതിയില്‍ നിന്നും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം നാലുപേരെ പുറത്താക്കി. സാമ്പത്തിക ക്രമക്കേടിനാണ് സ്ത്രീകളെ ഒഴിവാക്കിയത്. എന്നാല്‍ സന്ദര്‍ശകരോടൊത്തുള്ള വഴിവിട്ട സ്വഭാവദൂഷ്യത്തിനാണ് പുരുഷന്മാരെ പുറത്താക്കിയതെന്ന് വി.എസ്.എസിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍അറിയിച്ചു. ജോലിക്ക് വരാത്ത ദിവസങ്ങളില്‍ ജോലിക്ക് എത്തിയതായി കൃത്രിമം കാട്ടി പണം കൈപ്പറ്റിയതിനാണ് രണ്ട് ജീവനക്കാരികളും പിടിക്കപ്പെട്ടത്. ഈ ഇനത്തില്‍ ഇവര്‍ കൈപ്പറ്റിയ തുക തിരികെ പിടിക്കാനുള്ള നടപടി സ്വീകരിക്കും.

സന്ദര്‍ശകരായി എത്തുന്നവരോടൊത്ത് ഇക്കോ ടൂറിസം പ്രദേശത്ത് മദ്യപിക്കാന്‍ അവസരം ഒരുക്കുക, മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് രണ്ട് പുരുഷജീവനക്കാരെ പുറത്താക്കിയത്. മങ്കയത്തെ കാളക്കയത്തില്‍ സന്ദര്‍ശകര്‍ മുങ്ങിമരിക്കുന്നതിനെപ്പറ്റിയും മങ്കയം വി.എസ്.എസില്‍ നടക്കുന്ന അഴിമതിയെപ്പറ്റിയും ജീവനക്കാരുടെ സ്വഭാവദൂഷ്യത്തെപ്പറ്റിയും 'മാതൃഭൂമി' കഴിഞ്ഞദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പ് മങ്കയം ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ കുറേവര്‍ഷങ്ങളായി പൊതു ഓഡിറ്റിങ് നടത്താതെയാണ് ചെക്ക്‌പോസ്റ്റും വി.എസ്.എസും പ്രവര്‍ത്തിച്ചുവരുന്നത്. വന്‍സാമ്പത്തിക ക്രമക്കേടാണ് ഇവിടെ നടന്നുവരുന്നത്. പിടിക്കപ്പെടുമെന്നുള്ള ഘട്ടത്തില്‍ ജോലി ഒഴിഞ്ഞു പോകുന്നവരും കൂട്ടത്തിലുണ്ട്. മങ്കയം ഇക്കോടൂറിസം പ്രദേശത്തിന്റെ സുരക്ഷ, നടത്തിപ്പ് എന്നിവയ്ക്ക് വേണ്ടിയിട്ടാണ് 2006 ല്‍ മങ്കയം വി.എസ്.എസ്. രൂപവത്കരിച്ചത്.