പാലോട്: കൊടുംവേനലില്‍ വറ്റിവരണ്ട കിണറിലേക്ക് ജലപ്രവാഹം. അത്ഭുതവും ആഹ്ലാദവുമായി കാഴ്ചകാണാന്‍ തടിച്ചുകൂടിയത് നൂറുകണക്കിന് നാട്ടുകാര്‍. പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് മുതിയാന്‍കുഴി തടത്തരികത്തുവീട്ടില്‍ മുസ്തഫയുടെ കിണറില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഉറവ പൊട്ടിയത്. ഏറെ താഴ്ചയുള്ള കിണറില്‍ ഉയരത്തില്‍ നിന്നാണ് ഉറവപൊട്ടി ജലം പതിക്കുന്നത്. രാത്രിയിലും ജലപ്രവാഹം തുടരുകയാണ്. ജലസ്രോതസ്സുകള്‍ മുഴുവന്‍ വറ്റി ജനം കുടിവെള്ളത്തിന് പരക്കംപായുമ്പോഴാണ് വരണ്ട കിണറിലേക്ക് ഉറവയുടെ പ്രവാഹം. ഇത്ര ഉയരത്തില്‍ നിന്ന് ഉറവയുണ്ടായതിന് പിന്നിലെ കാരണമെന്തെന്ന് നാട്ടുകാര്‍ക്കുമറിയില്ല. വരുംദിവസങ്ങളിലും ജലമൊഴുക്ക് തുടര്‍ന്നാല്‍ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന സന്തോഷത്തിലാണ് പ്രദേശവാസികള്‍.