പാലോട്: മലയോര മേഖലയില്‍ പകര്‍ച്ചപ്പനിക്ക് ശമനമില്ല. 14
ഡെങ്കിപ്പനി ബാധിതരില്‍ രണ്ടു പേര്‍ മരിച്ചു. പെരിങ്ങമ്മല കൊല്ലരുകോണത്ത് മനാസ്
(60), മടത്തറ ശിവന്‍മുക്ക് സജീര്‍ മന്‍സിലില്‍ സജീര്‍ (26) എന്നിവരാണ് മരിച്ചത്.
പാലോട് പി.എച്ച്.സിയില്‍ 476 പനിബാധിതരാണ് ചികിത്സ തേടി എത്തിയത്. വ്യാഴാഴ്ച ഒ.പി.
700 കവിഞ്ഞു. പെരിങ്ങമ്മല സി.എച്ച്.സി യില്‍ 72 പനി ബാധിതര്‍ ഉണ്ട്. വ്യാഴാഴ്ച
ഇവിടെ ഡോക്ടര്‍ ഇല്ലാതിരുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കി. എന്‍.ആര്‍.എച്ച്.എം
കൂടുതല്‍ ജീവനക്കാരെ നല്‍കുന്നുണ്ടെന്നു പറയുമ്പോഴും പാലോട്ടും പെരിങ്ങമ്മലയിലും
ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇതരജീവനക്കാരുമില്ല.
എട്ട് ഡോക്ടര്‍മാര്‍ വേണ്ട പാലോട് പി.എച്ച്.സിയില്‍ നിലവിലുള്ളത് നാലുപേര്‍. സി.എച്ച്.സിയെ പി.എച്ച്.സിയായി ഉയത്തിയെങ്കിലും ബോര്‍ഡില്‍ മാത്രമേ മാറ്റം വന്നുള്ളൂവെന്ന് രോഗികള്‍. 31 കിടക്കകള്‍ ഉള്ള ഇവിടെ പ്രവേശിച്ചിരിക്കുന്നത് 125ലധികം രോഗികള്‍. തറയിലും കട്ടിലിനടിയിലും ഇടനാഴിയിലും വരെ രോഗികളുണ്ട്. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഉള്ള ജീവനക്കാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കാര്യക്ഷമതമാത്രമാണ് രോഗികള്‍ക്ക് ആശ്വാസം.
മൈലമൂട്ടില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു, മെഡിക്കല്‍ ഓഫീസര്‍ ഡോ. മനു എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനയും ശുചീകരണവും മരുന്നു തളിക്കല്‍ പ്രവര്‍ത്തനങ്ങളും നടത്തി.