പാലോട്: ഭരണനേതൃത്വത്തില്‍ മാറ്റംവരണമെന്നും പഞ്ചായത്ത് പരിപാടികളില്‍ തങ്ങളെ പൂര്‍ണമായും അവഗണിക്കുന്നതിലും പ്രതിഷേധിച്ച് രണ്ട് ഭരണകക്ഷി അംഗങ്ങള്‍ രാജിസന്നദ്ധത അറിയിച്ചു. ഇതോടെ നന്ദിയോട് പഞ്ചായത്ത് ഭരണസമിതി പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് പാര്‍ട്ടിഅംഗവും പുലിയൂര്‍ വാര്‍ഡിന്റെ പ്രതിനിധിയുമായ പുലിയൂര്‍ പ്രകാശ്, ജെ.എസ്.എസ്. അംഗവും വട്ടപ്പന്‍കാട് വാര്‍ഡ് മെമ്പറുമായ നിമി എന്നിവരാണ് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയില്‍ രാജിസന്നദ്ധത അറിയിച്ചുകൊണ്ട് കത്തു നല്‍കിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഭരണസമിതിയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. 18 അംഗങ്ങള്‍ ഉള്ളതില്‍ പത്തുപേരുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. ഇപ്പോള്‍ രണ്ടുപേര്‍ രാജിക്കൊരുങ്ങിയത്ഇടതുപാളയത്തില്‍ പുതിയ സമവാക്യങ്ങള്‍ ഉണ്ടാകും എന്ന സൂചന നല്‍കുന്നു.
തന്റെ വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ഭരണസമിതി ഇരട്ടത്താപ്പ് കാണിക്കുന്നു, പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന ഒരു പ്രത്യേക കോക്കസിനു മാത്രമേ ആനുകൂല്യങ്ങള്‍ എല്ലാം നല്‍കുന്നുള്ളൂ എന്നീ ആരോപണങ്ങളുന്നയിച്ചാണ് പുലിയൂര്‍ പ്രകാശും നിമിയും കത്ത് നല്‍കിയിരിക്കുന്നത്. പ്രശ്‌നം യു.ഡി.എഫ് കമ്മിറ്റി ചര്‍ച്ച ചെയ്ത് പരിഹരിച്ചില്ലെങ്കില്‍ ഇടതുകക്ഷികളുമായി ചേര്‍ന്ന് മറ്റൊരു സംവിധാനത്തെപ്പറ്റി ആലോചിക്കുമെന്ന് ഇരുവരും പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു സംവിധാനത്തെപ്പറ്റി ആലോചിച്ചിട്ടേയില്ലെന്ന് എല്‍.ഡി.എഫ് നേതൃത്വം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കില്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം ഏതെങ്കിലുമൊന്ന് വേണം എന്നാണ് ജെ.എസ്.എസ്. അംഗത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
ഇരുവരും രാജിവെയ്ക്കുകയാണെങ്കില്‍ കക്ഷിനില 8/8ല്‍ നില്‍ക്കും. അവിശ്വാസവും വോട്ടെടുപ്പും വരികയാണെങ്കില്‍ നിലവിലെ ഭരണം കൈവിട്ടുപോകുമെന്ന ആശങ്കയും കോണ്‍ഗ്രസ്സിനുണ്ട്. ഇരുവരെയും തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. ഇതിനിടെ ഒരു കോണ്‍ഗ്രസ് അംഗത്തിന് കെ.എസ്.ഇ.ബി. മസ്ദൂര്‍ ലിസ്റ്റില്‍ നിയമനം കൂടി വരുന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും എന്ന് യു.ഡി.എഫ് കരുതുന്നു.