വിതുര: പൊന്മുടി-മെര്‍ക്കിസ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ദുരിതത്തില്‍. മഴക്കാലം എത്തിയതോടെ തൊഴിലാളി ലയങ്ങള്‍ ചോര്‍ന്നൊലിച്ചുതുടങ്ങി. ഒരുമാസത്തെ ശമ്പളവും മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട്. തൊഴിലാളിദ്രോഹനിലപാടുകളുമായി മുന്നോട്ടുപോകുന്ന മാനേജ്മെന്റിനെതിരെ ശക്തമായ അമര്‍ഷത്തിലാണ് തൊഴിലാളികള്‍. മഴക്കാലങ്ങളില്‍ വിതരണംചെയ്യാറുള്ള കമ്പിളി പുതപ്പുകള്‍ ഇതുവരെയും നല്‍കിയില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ലയങ്ങളുടെ അറ്റകുറ്റപ്പണികളും മഴക്കാലത്തിനുമുമ്പ് മാനേജ്മെന്റ് ചെയ്തില്ല. ലയങ്ങളുടെ പൊട്ടിഅടര്‍ന്നുവീണ ഓടുകള്‍പോലും മാറ്റിയിടാന്‍ തയ്യാറായിട്ടില്ല. മഴയത്ത് ലയങ്ങള്‍ക്കകം വെള്ളംകൊണ്ടു നിറയുന്നു. എസ്റ്റേറ്റ് മാനേജ്മെന്റ് തൊഴിലാളികളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെങ്കിലും ആള്‍പാര്‍പ്പില്ലാത്ത ലയങ്ങള്‍ മോടിപിടിപ്പിച്ച് പൊന്‍മുടിയിലെത്തുന്ന വിനോദസഞ്ചാരികളെ പാര്‍പ്പിച്ച് അവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി പതിനായിരങ്ങള്‍ ദിനംപ്രതി സമ്പാദിക്കുന്നുണ്ട്. തോട്ടംമേഖലയില്‍ അഞ്ചുശതമാനം ടൂറിസത്തിനു നല്‍കാമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം മുന്നില്‍ക്കണ്ട് നിരവധി റിസോര്‍ട്ടുകള്‍ എസ്റ്റേറ്റിനുള്ളില്‍ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് പണിതുയര്‍ത്തുന്നുണ്ട്. പൊന്മുടിയിലെ മണ്‍സൂണ്‍ തണുപ്പിനെ അതിജീവിക്കുക എന്നത് തൊഴിലാളികള്‍ക്ക് ഏറെ ദുഷ്കരമായി. - See more at: http://www.deshabhimani.com/newscontent.php?id=318522#sthash.yGDsrDPp.dpuf