പാലോട്: കൊമ്പിന്റെ വണ്ണക്കൂടുതല്‍ കൊണ്ട് കേരളത്തിലെ കൊമ്പന്മാരെയൊക്കെ കൊമ്പുകുത്തിച്ച പുത്തന്‍കുളം അര്‍ജുനന്റെ കൊമ്പുകളും കാഴ്ചയില്‍നിന്ന് മറയുന്നു. വ്യാഴാഴ്ച ചെരിഞ്ഞ അര്‍ജുനന്റെ കൊമ്പുകള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌ട്രോങ് റൂമിലേക്കാണ് മാറ്റിയത്. തലയെടുപ്പുകൊണ്ട് ആനപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്നു 43കാരനായ അര്‍ജുനന്‍. സംസ്ഥാനത്തെ നാട്ടാനകളില്‍ ഏറ്റവും വലിയ കൊമ്പിനുടമയും അര്‍ജുനായിരുന്നു.
കഴിഞ്ഞ ദിവസം നാവായിക്കുളം ശങ്കരനാരായണസ്വാമിക്ഷേത്രത്തിനു സമീപമാണ് അര്‍ജുനന്‍ ചരിഞ്ഞത്. ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റി ശംഖിലിവനത്തില്‍ എത്തിച്ച മൃതദേഹം വെള്ളിയാഴ്ചയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ശ്വാസകോശത്തിനു ബാധിച്ച ന്യൂമോണിയയാണ് അര്‍ജുനന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടത്തിനു നേതൃത്വം കൊടുത്ത കോന്നിയിലെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ശശീന്ദ്രദേവ്, പാലോട് സി.ഡി.പി.ഒയിലെ ഡോക്ടര്‍ നന്ദകുമാര്‍ എന്നിവര്‍ പറഞ്ഞു. രാവിലെ 8ന് തുടങ്ങിയ പോസ്റ്റുമോര്‍ട്ടം ഉച്ചയ്ക്ക് മൂന്നിനാണ് അവസാനിച്ചത്, പോസ്റ്റുമോര്‍ട്ടത്തില്‍ ആനയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് എടുത്തു. തുടര്‍ന്ന് ശംഖിലി ഇരുപതടി വനപ്രദേശത്ത് മൃതദേഹം ദഹിപ്പിച്ചു.
അര്‍ജുനന്റെ കൊമ്പുകള്‍ക്ക് ഒന്നരമീറ്റര്‍ നീളവും 48 സെ.മീ. ചുറ്റളവുമുണ്ട്. രണ്ടിനുംകൂടി ഏതാണ്ട് 100 കിലോയിലധികം ഭാരം വരും. ഭാരം കൃത്യമായി കണക്കാക്കിയിട്ടില്ല.
പുത്തന്‍കുളം ഷാജിയാണ് അര്‍ജുനന്റെ ഉടമ. കൊമ്പനില്‍ വമ്പന്‍ ചെരിഞ്ഞത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍, വിശ്വംഭരന്‍, മോഹനന്‍, അജിത്ത്, അരുണ്‍ലാല്‍ എന്നിവരാണ് പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്.