പാലോട്. ഉപരിപഠനത്തിനുള്ള വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു നന്ദിയോട് പഞ്ചായത്തില്‍ പ്ളസ്ടു അനുവദിക്കണമെന്നു പാലോട് ആശുപത്രി ജംക്ഷന്‍ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) സമ്മേളനം ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി ദേശീയ കൌണ്‍സില്‍ അംഗം പി.എസ്. ബാജിലാല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ. വേണുഗോപാല്‍, കോണ്‍ഗ്രസ് ബ്ളോക്ക് ട്രഷറര്‍ കെ.സി. ബാബു, പി. രാജീവന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജ്കുമാര്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ടി.എച്ച്. വിജയമോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എല്‍. പ്രവീണ്‍ (പ്രസി), രജിമോന്‍, സുധന്‍ (വൈ പ്രസി), എം.ആര്‍. മിനിരാജ് (സെക്ര), ജറിന്‍ (ജോ. സെക്ര), ഷാജി (ട്രഷ).