WELCOME
Wednesday, June 19, 2013
ഇലവുപാലത്ത് മതില്‍ അപകടകെണിയായി
പാലോട്. ഇലവുപാലം സിപിഎം പാര്‍ട്ടി ഓഫിസിനു പിന്നിലെ സ്വകാര്യ വ്യക്തിയുടെ മതില്‍ തകര്‍ച്ച നേരിടുന്നത് വഴിയാത്രക്കാര്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നു. 50 മീറ്ററിലേറെ നീളം വരുന്ന മതിലിന്റെ അടിസ്ഥനം തകര്‍ന്ന് ഇടുങ്ങിയ നടപ്പാതയിലേക്ക് ചരിഞ്ഞു നില്‍ക്കുകയാണ്. ഏതു നിമിഷവും ഇത് മറിഞ്ഞു വീഴാം. വനാതിര്‍ത്തിയില്‍ കഴിയുന്ന 50 ഓളം കുടുംബങ്ങള്‍ ഈ പാതയിലൂടെ നിത്യേന പുറം ലോകവുമായി ബന്ധപ്പെടുന്നതാണ്. ഇതിലെ നടക്കാന്‍ തന്നെ ഇപ്പോള്‍ ഭയമാണെന്നു നാട്ടുകാര്‍ പറയുന്നു.