പാലോട് . ഡിവൈഎഫ്ഐ പാലോട് ടൌണ്‍ കമ്മിറ്റി മലയാള മനോരമയുടെ ഭൂമിക്കൊരു കുട പരിസ്ഥിതി സംരക്ഷണ പരിപാടിയുമായി സഹകരിച്ചു നടത്തുന്ന മരം നടല്‍ പരിപാടിക്കു തുടക്കം കുറിച്ചു. പാലോട് kകെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍വളപ്പില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ സജയ്കുമാറിനു പൂമരത്തൈ കൈമാറി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. മധു ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്നു വളപ്പില്‍ മരത്തൈ നട്ടുപിടിപ്പിച്ചു. മനേഷ് ജി. നായര്‍, വി.എസ്. അരുണ്‍, സിയാദ്, ബി. രാജീവ്, ടൌണ്‍ കമ്മിറ്റി പ്രസിഡന്റ് സി.എസ്. സുനില്‍കുമാര്‍, സെക്രട്ടറി വി.എസ്. ബിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാലോട് മേഖലയിലെ പൊതു നിരത്തുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും വരുംദിവസങ്ങളില്‍ കൂടുതല്‍ തൈകള്‍ നട്ടുപിടിപ്പിക്കും.
ഡിവൈഎഫ്ഐയുടെ 'ഭൂമിക്ക് ഒരാള്‍ ഒരു മരം എന്ന പരിപാടിയുടെ ഭാഗമായാണു മനോരമയുടെ ഭൂമിക്കൊരു കുട എന്ന പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള തൈവിതരണത്തില്‍ പങ്കാളികളായി തൈകള്‍ ഏറ്റുവാങ്ങി പച്ചപ്പൊരുക്കുന്നത്. പൂമരം, നെല്ലി, കണിക്കൊന്ന, വേപ്പ് അടക്കമുള്ള മരത്തൈകളാണു നട്ടുപിടിപ്പിക്കുന്നത്.