WELCOME
Friday, June 21, 2013
പനിമരണം: മടത്തറ പിഎച്ച്സിയില്‍ ഉടന്‍ കിടത്തി ചികില്‍സ ആരംഭിക്കണം
പാലോട്. മടത്തറയുടെ പരിസര പ്രദേശമായ ശിവന്‍മുക്കില്‍ ഈ മാസം പനി രണ്ടു ജീവനുകള്‍ കവര്‍ന്ന ഗുരുതരമായ സാഹചര്യം കണക്കിലെടുത്തു മടത്തറ പിഎച്ച്സിയില്‍ കിടത്തി ചികില്‍സാ വിഭാഗം ആരംഭിക്കണമെന്നും മറ്റ് അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നും മുസ്ലിം ലീഗ് മടത്തറ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഐപി വിഭാഗം ആരംഭിക്കാനുള്ള സാഹചര്യങ്ങള്‍ ഇവിടെയുണ്ടായിരുന്നിട്ടും അത് ആരംഭിക്കാത്തതു പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് എ. അമാനുള്ളയുടെ അധ്യക്ഷതയില്‍ എം.കെ. സലിം ഉദ്ഘാടനം ചെയ്തു. കൊച്ചുവിള അന്‍സാരി, വി.എം. ഹനീഫ, തമീമുദ്ദീന്‍, നജിം, സലിംഷാ എന്നിവര്‍ പ്രസംഗിച്ചു.