WELCOME
Friday, June 21, 2013
വായനാ മല്‍സരം സംഘടിപ്പിച്ചു
പാലോട്. വായനാ വാരാചരണത്തിന്റെ ഭാഗമായി ചിപ്പന്‍ചിറ യുവസാഗര യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ മാന്തുരുത്തി ടികെഎം എല്‍പിഎസില്‍ വായനാ മല്‍സരവും മലയാള ഭാഷാ ക്വിസ് മല്‍സരവും സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ഗീതാ പ്രിജി ഉദ്ഘാടനം ചെയ്തു. യുവകവി രാജീവ് അയ്യര്‍, സ്കൂള്‍ അധ്യാപകര്‍, യുവസാഗര ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. മല്‍സരങ്ങളില്‍ വിജയികളായ ആദിത്യ, മഞ്ജിമ എന്നിവര്‍ക്കു സമ്മാനങ്ങള്‍ വിതരണം നടത്തി.