പാലോട് . ഒന്നായ്...പാടാം, നമുക്ക് വീണ്ടും.....ഒന്നിച്ചെതിരേല്‍ക്കാം..... തിമര്‍ത്തു പെയ്ത മഴത്തും ആവേശം ചോരാതെ അറിവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനോല്‍സവ ഗാനം അലയടിച്ചു ആഹ്ളാദാരവം നിറഞ്ഞപ്പോള്‍ കനത്ത മഴയും ഒരിനമായി മാറി..... വര്‍ണാഭവും ഉല്‍സവഛായ പകര്‍ന്നതും പുതുമയാര്‍ന്നതുമായ പരിപാടികളാണ് ഇക്കുറി പ്രവേശനോല്‍സവത്തില്‍ സ്കൂളുകളില്‍ അരങ്ങേറിയത്.
മഴയായതിനാല്‍ വര്‍ണക്കുടകളുടെ മനോഹാരിതയായിരുന്നു എങ്ങും. രക്ഷിതാക്കളുടെ കൈപിടിച്ചും തോളിലേറിയും മഴയെ കൌതുകത്തോടെ നോക്കിയും മഴത്തുള്ളികള്‍ തട്ടിച്ചിതറിച്ചും അറിവിന്റെ ലോകത്തേക്കെത്തിയ കുരുന്നുകളുടെ കുസൃതികള്‍ കാഴ്ചയ്ക്കു വിരുന്നൊരുക്കി. പൂവ് ചൂടിയും പുത്തനുടുപ്പണിഞ്ഞും വര്‍ണബാഗുകളും ഒക്കെയായി കടന്നുവന്ന കുരുന്നുകള്‍ക്കു മധുരവും ഹസ്തദാനവുമൊക്കെ നല്‍കി ഹൃദ്യമായ വരവേല്‍പ്പാണു സ്കൂളുകളില്‍ ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സമ്മേളനങ്ങളില്‍ വായിച്ചു. ഒന്നായ് പാടാം... എന്നു തുടങ്ങുന്ന പ്രവേശനോല്‍സവ ഗാനവും സ്കൂളുകളില്‍ അലയടിച്ചു.
.നന്ദിയോട് പഞ്ചായത്ത്തല പ്രവേശനോല്‍സവം ഇളവട്ടം പഞ്ചായത്ത് എല്‍പിഎസില്‍ പ്രസിഡന്റ് ശൈലജാ രാജീവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഉദയകുമാറിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍ കംപ്യൂട്ടര്‍ വിതരണം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. ഗീതാകുമാരി പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
.പെരിങ്ങമ്മല പഞ്ചായത്ത്തല
പ്രവേശനോല്‍സവം ഞാറനീലി കാണി ഗവ. യുപിഎസില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബീനയുടെ അധ്യക്ഷതയില്‍ എച്ച്എം വേണുകുമാരന്‍നായര്‍ പ്രസംഗിച്ചു.
.കൊല്ലായില്‍ എല്‍പിഎസില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി. ലാല്‍ അധ്യക്ഷനായിരുന്നു.
.നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ തേന്‍ നല്‍കി നവാഗതരെ വരവേറ്റു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എസ്.എസ്. മോഹനന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എസ്. വിജയകുമാരന്‍നായര്‍ പ്രസംഗിച്ചു.
. പാലോട് എല്‍പിഎസില്‍ വാര്‍ഡ് അംഗം ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ടി. രാധാകൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ എച്ച്എം: യു. ഹംസ പ്രസംഗിച്ചു. കുട്ടികള്‍ക്കു മനോരമയുടെ ബാല പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്തു.
. പേരയം ചെല്ലഞ്ചി എല്‍പിഎസില്‍ ഹെഡ്മിസ്ട്രസ് അനില ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷനായിരുന്നു.
.പാലുവള്ളി ഗവ. യുപിഎസില്‍ നന്ദിയോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയര്‍പഴ്സന്‍ സുജാത ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ എച്ച്. ചന്ദ്രന്റെ അധ്യക്ഷതയില്‍ എച്ച്എം ഇന്‍ചാര്‍ജ് എസ്. ദിലീപ്കുമാര്‍ പ്രസംഗിച്ചു.
.പച്ച ഡിബിഎല്‍പിഎസില്‍ കുട്ടികള്‍ക്കു തേന്‍ നല്‍കി നവാഗതരെ വരവേറ്റു. നന്ദിയോട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ചക്രപാണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജി. പ്രകാശിന്റെ അധ്യക്ഷതയില്‍ എച്ച്എം ഓമനയമ്മ പ്രസംഗിച്ചു.
.കൊല്ലായില്‍ എസ്എന്‍ യുപിഎസില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗം ഉ്ദഘാടനം ചെയ്തു. എച്ച്എം: വി. ജലജ അധ്യക്ഷയായിരുന്നു.
. പെരിങ്ങമ്മല ഗവ. യുപിഎസില്‍ 101 മെഴുകുതിരി തെളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എച്ച്. ഹന്‍സറിന്റെ അധ്യക്ഷതയില്‍ എച്ച്എം ജമീലാ ബീവി പ്രസംഗിച്ചു.