WELCOME
Monday, June 17, 2013
ജനാധിപത്യ പാഠങ്ങള്‍ അറിയാന്‍ സ്‌കൂള്‍ പാര്‍ലമെന്റ്
പാലോട്: വിദ്യാര്‍ഥികളില്‍ ജനാധിപത്യ പാഠങ്ങള്‍
പകര്‍ന്നുനല്‍കാന്‍ സ്‌കൂള്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചു. കൊല്ലായില്‍ എസ്.എന്‍.
യു. പി. എസ് ആണ് പാര്‍ലമെന്റ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍
വോട്ടെടുപ്പുവരെയും വോട്ടെണ്ണല്‍ മുതല്‍ സത്യപ്രതിജ്ഞവരെയുമുള്ള നടപടിക്രമങ്ങള്‍
പാലിച്ചുകൊണ്ടാണ് പാര്‍ലമെന്റ് ചേര്‍ന്നത്. പ്രധാനമന്ത്രി, പ്രസിഡന്റ്,
സ്പീക്കര്‍, പ്രതിപക്ഷനേതാവ്, വിവിധ മന്ത്രിമാര്‍ എന്നിവര്‍സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രിയായി വിദ്യാറാണിയേയും പ്രസിഡന്റായി മുഹമ്മദ് ഹാഷിറിനെയും
തിരഞ്ഞെടുത്തു.