പാലോട്. ഡെങ്കിപ്പനി ബാധിച്ചു നവവരന്‍ മരിച്ചു. മടത്തറ വേങ്കൊല്ല ശിവന്‍മുക്ക് തടത്തരികത്തു സജീര്‍ മന്‍സിലില്‍ സജീര്‍(26) ആണു മരിച്ചത്. സജീറിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമെ ആയിട്ടുള്ളു. പനി ബാധിച്ചു തിങ്കളാഴ്ചയാണു വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നലെ പനി കലശലായതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അബ്ദുല്‍വാഹിദ്-ജമീലാ ബീവി ദമ്പതികളുടെ മകനായ സജീര്‍ ഗള്‍ഫിലായിരുന്നു. ഭാര്യ: നുസിയത്ത്. സജീറിനെ കൊച്ചുകലുങ്ക് ജുമാ മസ്ജിദില്‍ കബറടക്കി.