വര്‍ക്കല: പാപനാശം കുന്ന് വീണ്ടും വ്യാപകമായി ഇടിഞ്ഞു, നടപ്പാതയുള്‍പ്പെടെ തകര്‍ന്നു. പ്രധാന ബീച്ചിനും തിരുവമ്പാടിക്കും ഇടയ്ക്കുള്ള നോര്‍ത്ത് ക്ലിഫിന്റെ ഭാഗമാണ് ചൊവ്വാഴ്ച രാത്രി ഇടിഞ്ഞുവീണത്. ഇടവപ്പാതി തുടങ്ങിയശേഷം നാലാം പ്രാവശ്യമാണ് കുന്നിടിയുന്നത്. ഇത്രയും വ്യാപകമായി കുന്നിടിയുന്നത് ഈ വര്‍ഷം ആദ്യവും. 40 അടിയോളം പൊക്കമുള്ള ഭാഗമാണ് നിലംപതിച്ചത്. ഈ ഭാഗത്തെ നടപ്പാത പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതിനുസമീപമുള്ള കുന്ന് പിളര്‍ന്നുമാറി ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുമാണ്.
ഇതിനരികില്‍ അനധികൃതമായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതിട്ടുണ്ട്. കടല്‍ത്തീരത്തുനിന്നുള്ള ദൂരപരിധി ലംഘിച്ചാണ് നിര്‍മാണം. താത്കാലിക കെട്ടിടങ്ങള്‍ മാത്രമാണ് നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതെങ്കിലും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഓരോ സീസണിലും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കുന്നിടിഞ്ഞതിനു സമിപം ഒട്ടേറെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ട്. പലതിന്റെയും മുന്‍വശം അവസാനിക്കുന്നത് നടപ്പാതയോടു ചേര്‍ന്നുമാണ്. ജിയോപാര്‍ക്കായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വര്‍ക്കല കുന്ന് ഓരോ ദിവസവും ഇടിഞ്ഞുവീണ് നശിക്കുകയാണ്. കുന്ന് സംരക്ഷിക്കാന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതല്ലാതെ കര്‍ശന നടപടിയുണ്ടാകുന്നില്ല.ജൂണ്‍ 9ന് പാപനാശം കുന്നിന്റെ ഒരുഭാഗവും രണ്ടാഴ്ച മുമ്പ് ഇടവ വെറ്റക്കട മലപ്പുറം കുന്നിന്റെ ഭാഗവും നടപ്പാതയും ഇടിഞ്ഞിരുന്നു. 10 ദിവസം മുമ്പ് ഹെലിപ്പാഡിന് താഴെയും ചിലക്കൂര്‍ ഭാഗത്തെയും കുന്നുകള്‍ ഇടിഞ്ഞുവീണിരുന്നു.