WELCOME
Saturday, December 21, 2013
വടംവലി മല്‍സരം: വിജയിച്ചാല്‍ മുട്ടനാടും 11,111 രൂപയും
പാലോട്. നന്ദിയോട് സഹൃദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ 25നു പാലുവള്ളിയില്‍ അഖില കേരള വടംവലി മല്‍സരം സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനം നേടുന്നവര്‍ക്കു 11,111 രൂപയും ഒരു മുട്ടനാടും അഞ്ചു ട്രോഫികളും നേടാം. രണ്ടാം സ്ഥാനത്തിന് 7,777 രൂപയും മൂന്നാം സ്ഥാനത്തിനു 4,444 രൂപയും നാലാം സ്ഥാനത്തിനു 2,222 രൂപയും ലഭിക്കും. തീര്‍ന്നില്ല; അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനക്കാര്‍ക്ക് 1,111 രൂപ വീതം ലഭിക്കും. വിവരങ്ങള്‍ക്ക്: 9745406909, 9048493827.


