പാലോട് . നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കംകെടുത്തി മാസങ്ങളായി പാലോട്, നന്ദിയോട് മേഖലകളില്‍ സര്‍ക്കാര്‍ ഓഫിസുകളും സ്കൂളുകളും കുത്തിത്തുറന്നു മോഷണം നടത്തിയിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കരവാളൂര്‍ സജി മന്ദിരത്തില്‍ സനോജ് (35) ആണു പിടിയിലായത്. ഇയാള്‍ നന്ദിയോട് ആലംമ്പാറ തോട്ടുമുക്കില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു.
പുനലൂര്‍ സ്റ്റേഷനില്‍ എടിഎം കവര്‍ച്ച, കഞ്ചാവ് വില്‍പന എന്നിവയില്‍ കേസുകളുണ്ട്. ബീമാപള്ളിയില്‍ വച്ചാണ് അറസ്റ്റ്. മോഷണം നടത്തുന്ന മൊബൈല്‍ ഫോണുകള്‍ ഇവിടത്തെ ഒരു ഷോപ്പില്‍ സ്ഥിരമായി വിറ്റിരുന്നു.
ഇവ പൊലീസ് കണ്ടെടുത്തു. നന്ദിയോട്ടുള്ള പഞ്ചായത്ത് ഓഫിസ്, ക്ഷീരഭവന്‍, താലൂക്ക് എയ്ഡഡ് സ്കൂള്‍ എംപ്ളോയീസ് സഹകരണ സംഘം, പച്ച എല്‍പിഎസ്, പച്ചയില്‍ ഇന്‍ഡസ്ട്രിയല്‍ സംഘം, വാട്ടര്‍ അതോറിറ്റി ഓഫിസ്, പച്ച പോസ്റ്റ് ഓഫിസ്, പേരക്കുഴി എല്‍പിഎസ്, സ്കൌട്സ് സെന്റര്‍, പാലോട്, കുറുപുഴ വില്ലേജ് ഓഫിസുകള്‍, പാലോട്ടുള്ള ഇന്‍ഷുമേഖലകളിലെ അനവധി വ്യാപാരസ്ഥാപനങ്ങള്‍, ജ്യോതിഷാലയം അടക്കമുള്ളവ കുത്തിത്തുറന്നു പണം കവര്‍ന്നിരുന്നു.
ഇവിടങ്ങളിലെല്ലാം പൊലീസ് മോഷ്ടാവുമായി തെളിവെടുത്തു. എല്ലാ ഓഫിസുകളിലും താന്‍ തന്നെയാണു മോഷണം നടത്തിയതെന്നു പ്രതി സമ്മതിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി: വൈ.ആര്‍. റസ്റ്റം,
സിഐമാരായ വി.എസ്. പ്രദീപ്കുമാര്‍, അശോക് കുമാര്‍, പാലോട് എസ്ഐ: ഡി. ഷിബുകുമാര്‍, സിപിഒമാരായ സുനിലാല്‍, എവര്‍ഷൈന്‍, വിനോദ്, റഹിം, വിജയന്‍, അനില്‍, സുലൈമാന്‍, സുരേന്ദ്രന്‍, ഷാജി, ഗീത എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഊര്‍ജിത ശ്രമത്തില്‍ പ്രതിയെ പിടിക്കാനായതു നാട്ടുകാരുടെ അഭിനന്ദനത്തിനു കാരണമായിട്ടുണ്ട്.

