പാലോട്: 1.75 കോടി രൂപ ചെലവിട്ടിട്ടും കാടുകയറി നശിക്കുന്ന ജില്ലാ കൃഷിത്തോട്ടത്തിന്റെ സ്ഥിതി നേരിട്ടറിയാന്‍ കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍ എത്തുന്നു. ജില്ലാ കൃഷിത്തോട്ടം കാടുകയറി നശിക്കുന്നതിനെപ്പറ്റിയും ജീവനക്കാരുടെ കെടുകാര്യസ്ഥതയെപ്പറ്റിയും കഴിഞ്ഞ ദിവസം 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് വകുപ്പ് മന്ത്രി ചൊവ്വാഴ്ച രാവിലെ 8ന് ഫാമില്‍ എത്തുന്നത്.
ഫാമിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കൃഷിവകുപ്പ് മുന്നോട്ടുവരണമെന്നും തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ഉണ്ടാക്കണമെന്നും ഫാം ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഡി. രഘുനാഥന്‍ നായര്‍, സി.പി.എം. പെരിങ്ങമ്മല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എസ്.ദിവാകരന്‍ നായര്‍, സോഷ്യലിസ്റ്റ് യുവജനത ജില്ലാ പ്രസിഡന്റ് സി.ആര്‍. അരുണ്‍, സി.പി.ഐ. ലോക്കല്‍കമ്മിറ്റി സെക്രട്ടറി എല്‍. സാജന്‍, മുസ്‌ലിംലീഗ് വാമനപുരം മണ്ഡലം പ്രസിഡന്റ് എം.കെ.സലീം, ജല ഉപഭോക്തൃത തണ്ണീര്‍ത്തട സംരക്ഷണസമിതി സംസ്ഥാന ജന.സെക്രട്ടറി കൊച്ചുകരിക്കം നൗഷാദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.പവിത്രകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


