പാലോട്: പാലോട് ഗവ. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. നന്ദിയോട്, കുറുപുഴ ലോക്കല്‍ കമ്മിറ്റികള്‍ ആശുപത്രിയിലേക്ക് 11 ന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളുടെ ഏക ആശ്രയമാണ് പാലോട് ആശുപത്രി. സി.എച്ച്.സിയായി ഉയര്‍ത്തിയിട്ടും ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. ഉച്ചയ്ക്കുശേഷം ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. ചെറിയ അസുഖങ്ങള്‍ക്കുപോലും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് രോഗികള്‍ പോകേണ്ട അവസ്ഥയാണെന്ന് ഭാരവാഹികള്‍ പറയുന്നു. എസ്.എസ്. സജീഷ്, കെ.എസ്. ബിമല്‍, എം.എം. റെഫീക്ക്, ടി. രാജേഷ്, നിശാന്ത് ലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


