പാലോട് . ജീവിത വിശുദ്ധി കൈവരാന്‍ ദൈവത്തെ ഹൃദയം കൊണ്ട് ആരാധിക്കണമെന്നു ദക്ഷിണ കേരള മഹായിടവക ബിഷപ് റവ. എ. ധര്‍മരാജ് റസാലം പറഞ്ഞു. പാലോട് സിഎസ്ഐ ചര്‍ച്ചിന്റെ പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. സ്നേഹവും സമാധാനവും ക്ഷമയും വിശ്വാസികളുടെ പ്രാര്‍ഥനയാവണം.
അതു നിലവിളിയാവരുത്. ഹൃദയത്തെ ദൈവത്തിനു സമര്‍പ്പിച്ച്, ദൈവത്തെ അറിഞ്ഞ്, ആത്മാവിലും സത്യത്തിലും ആയിരിക്കണം പ്രാര്‍ഥന-അദ്ദേഹം പറഞ്ഞു. പ്രഭാഷണത്തിനു മുന്നോടിയായി നടന്ന ശുശ്രൂഷയ്ക്കു ശേഷം ബിഷപ് ദേവാലയത്തിന്റെ വാതില്‍ തുറന്നു വിശ്വാസികള്‍ക്കു സമര്‍പ്പിച്ചു. റവ. എം. നെല്‍സന്റെ അധ്യക്ഷതയില്‍ മുന്‍ സഭാ ശുശ്രൂഷകരെ ബിഷപ് ആദരിച്ചു.ടി. സെല്‍വരാജന്‍, ഡി. ലോറന്‍സ്, ഡി. ജേക്കബ്, എം. ദേവരാജ്, എസ്. ധര്‍മരാജ്, വി.കെ. മധു, എല്‍.കെ. ലാല്‍റോയി, കെ. അനൂപ്, ഷാജു സണ്ണി സഭാ ശുശ്രൂഷകന്‍ എസ്.പി. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ച് സെക്രട്ടറി ഡോ. റൂബിന്‍ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൂറുകണക്കിനു വിശ്വാസികളും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു. സംഗീതവിരുന്നും സുവിശേഷ യോഗങ്ങളും നടന്നു. ഇന്നു രാത്രി ഏഴു മുതല്‍ ബ്രദര്‍ എസ്. ജോര്‍ജ്കുട്ടിയുടെ ദൈവവചന ശുശ്രൂഷ ഉണ്ടാവും.


