റാന്നി: സസ്യാഹാരം എന്ന പേരില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഇറച്ചി കലര്‍ന്ന ഭക്ഷണം നല്‍കിയ ബേക്കറി ഉടമയുടെ നടപടിയില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ കട ഉപരോധിച്ചു. വെജിറ്റബിളാണെന്ന് ഉറപ്പിച്ചുപറഞ്ഞ് കടയുടമ ഇറച്ചികലര്‍ന്ന കട്‌ലെറ്റ് നല്‍കുകയായിരുന്നുവെന്ന് തീര്‍ഥാടകര്‍ പറഞ്ഞു. ഇവരുടെ പരാതിയെത്തുടര്‍ന്ന് സ്‌പെഷല്‍ സ്‌ക്വാഡും ഫുഡ് ഇന്‍സ്‌പെക്ടറും പരിശോധന നടത്തി. പഴകിയ 18 ബേക്കറിയിനങ്ങളും പരിശോധനയില്‍ കണ്ടെടുത്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കടയടപ്പിച്ച ശേഷമാണ് തീര്‍ഥാടകരും വിവിധ ഹൈന്ദവസംഘടനാ പ്രവര്‍ത്തകരും പിരിഞ്ഞുപോയത്.
തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. തിരുവനന്തപുരം നെടുമങ്ങാട് വിതുരയില്‍നിന്ന് 89 പേരടങ്ങുന്ന തീര്‍ഥാടകസംഘത്തിലെ രണ്ടുപേര്‍ക്കാണ് ഇറച്ചികലര്‍ന്ന കട്‌ലറ്റ് ലഭിച്ചത്. സംശയം തോന്നിയ അയ്യപ്പഭക്തര്‍ പലതവണ ചോദിച്ചപ്പോഴെല്ലാം വെജിറ്റബിളാണെന്ന് ഉടമയായ ബേബി അറിയിച്ചതായും ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരാള്‍ കഴിച്ചുതുടങ്ങിയപ്പോഴാണ് ഇറച്ചി ചേര്‍ന്ന കട്‌ലറ്റാണെന്ന് മനസ്സിലായത്. ചോദ്യംചെയ്തപ്പോഴും വെജിറ്റബിളാണെന്ന ഉറച്ച നിലപാടിലായിരുന്നത്രേ കടയുടമ.