പാലോട്: ശാസ്താംനട കോളനിക്കാര്‍ക്ക് വൈദ്യുതിലൈന്‍ കമ്പികള്‍
തുണി അലക്കിവിരിക്കാനുള്ള അയ മാത്രമാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവര്‍ ഈ പതിവ്
തുടരുന്നു. വീടുകളില്‍ വയറിങ് ജോലികള്‍ പൂര്‍ത്തിയാക്കി വെളിച്ചത്തിനായി
കാത്തിരിക്കുന്നത് 150 കുടുംബങ്ങളാണ്. എന്നാല്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ വൈകുന്നു.
പെരിങ്ങമ്മല പഞ്ചായത്തിലെ ഏറ്റവും വിദൂരഗ്രാമമാണ് ശാസ്താംനട കോളനി. കന്നിമാര്‍ചതുപ്പ്, പിള്ളൈകോട്, കൊമ്പിരാന്‍കാല എന്നിവിടങ്ങളിലായി 150 കുടുംബങ്ങളാണ് ഇവിടെ താമസം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവിടെ വൈദ്യുതീകരണത്തിനായി 80 ലക്ഷത്തിലധികം ചെലവിട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ വൈദ്യുതിമാത്രം കിട്ടിയില്ല.
പിരപ്പന്‍കോട് മുരളി എം.എല്‍.എ. ആയിരുന്ന കാലത്താണ് സമ്പൂര്‍ണ വൈദ്യുതഗ്രാമം എന്നപേരില്‍ ഇവിടെ 18 ലക്ഷം രൂപ മുടക്കി സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചത്. മൂന്നുമാസത്തിനുള്ളില്‍ത്തന്നെ ഈ ലൈറ്റുകള്‍ മുഴുവന്‍ പ്രവര്‍ത്തനരഹിതമായി. വീടുകളുടെ മുകളില്‍ ഇവയുടെ പാനല്‍ നോക്കുകുത്തിയായി ഇരിക്കുന്നുണ്ട്.
ഇതിനിടെയാണ് വൈദ്യുതീകരണത്തിനായി 28 ലക്ഷം കൂടി അനുവദിച്ചത്. ലൈന്‍കമ്പികള്‍ വലിച്ചിട്ടതോടെ വീടുകള്‍ വൈദ്യുതീകരിക്കാനായി വീട്ടുകാര്‍ നെട്ടോട്ടമായി. ഇല്ലാത്തപണം കടംവാങ്ങി വൈദ്യുതീകരിച്ചവരും കൂട്ടത്തിലുണ്ട്. എന്നാല്‍ നാലുവര്‍ഷത്തോളമായി ലൈന്‍കമ്പി മാത്രം ശേഷിക്കുന്നു. വനംവകുപ്പിന്റെ തടസ്സവാദങ്ങളാണ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് ആരോപണമുണ്ട്. ഇതിനിടെ സമ്പൂര്‍ണ വൈദ്യുതിഗ്രാമം ഉദ്ഘാടനംചെയ്യാന്‍ ഇവിടെയെത്തിയ സ്ഥലം എം.എല്‍.എയെ നാട്ടുകാര്‍ തടഞ്ഞുവെച്ച സംഭവവും വിവാദമായിരുന്നു.
കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗഭീതിയില്‍ കഴിയുന്ന ശാസ്താംനട ഗ്രാമത്തിന് വൈദ്യുതീകരണം ഒരു പരിധിവരെ ആശ്വാസമായേനെ. എന്നാല്‍ ഈ പാവങ്ങളുടെ നേരെ വൈദ്യുതി/വനം/ പഞ്ചായത്തധികൃതര്‍ കണ്ണടയ്ക്കുകയാണ്.