WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, December 29, 2013

അഗസ്ത്യവനത്തില്‍ പാണ്ടിക്കാറ്റിന്റെ താണ്ഡവം തുടങ്ങി

കുറ്റിച്ചല്‍: അഗസ്ത്യവനത്തിലെ ആദിവാസി ഊരുകളില്‍ പാണ്ടിക്കാറ്റ് നാശംവിതച്ചു തുടങ്ങി. കഴിഞ്ഞ ദിവസം വീശിയടിച്ച കൊടുങ്കാറ്റില്‍ പേപ്പാറ റേഞ്ച് പരിധിയിലെ കമലകം ഊരിലെ അനീഷിന്റെ വീട് നശിച്ചു. പ്രദേശത്ത് കൃഷിയിടങ്ങള്‍ക്കും നാശമുണ്ട്. ഒരാഴ്ചയായി വീശുന്ന കാറ്റ് ശക്തി പ്രാപിച്ചു തുടങ്ങി.

ഡിസംബര്‍- ജനവരി മാസങ്ങളില്‍ തമിഴ്‌നാട് ഭാഗത്തു നിന്ന് അഗസ്ത്യമല കടന്നെത്തുന്ന ശക്തമായ കാറ്റാണിത്. അഗസ്ത്യവന താഴ്‌വാരത്തെ കമലകം, പൊടിയം, കൊമ്പിടി, കുന്നത്തേരി, പൊത്തോട്, പട്ടാണിപ്പാറ, അണകാല്‍ തുടങ്ങിയ കാണി സെറ്റില്‍മെന്റുകളില്‍ ഈ കാറ്റ് നാശം വിതയ്ക്കുക പതിവാണ്.

ഇടക്കാലങ്ങളിലെ ഏറ്റവും ശക്തമായ കാറ്റ് വീശിയ കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് മാത്രം 36 വീടുകളാണ് തകര്‍ന്നത്. കുടിലുകളുടെ അസ്ഥിവാരംവരെ തോണ്ടിയെടുക്കാന്‍ പോന്ന ശക്തിയില്‍ വീശുന്ന കാറ്റില്‍ വന്‍ കൃഷി നാശവും പതിവാണ്.

വീടുകള്‍ തകരുമ്പോള്‍ സര്‍ക്കാര്‍ ധനസഹായം അനുവദിക്കുകയും ചെയ്യും. കഴിഞ്ഞ തവണ 35 ലക്ഷത്തോളം രൂപയാണിങ്ങനെ വിതരണം ചെയ്തത്. എന്നാല്‍ ഈ തുകയിലധികവും അര്‍ഹതയില്ലാത്തവരുട കൈയിലാണെത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

വീട് പൂര്‍ണമായും തകര്‍ന്ന പലര്‍ക്കും സഹായം കിട്ടിയതുമില്ല. കൊമ്പിടി ഊരില്‍ ഇത്തരത്തില്‍ വീട് തകര്‍ന്ന് സഹായം ലഭിക്കാത്തതിനാല്‍ വീട് പുനര്‍നിര്‍മ്മിക്കാനാവാതെ കഴിയുന്നവരും ഉണ്ട്.