WELCOME
Monday, December 30, 2013
വടംവലി മല്‍സരം: വലിയകുളം ബ്രദേഴ്സ് ചാംപ്യന്‍മാരായി
പാലോട്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ പാലുവള്ളി സഹൃദയാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് സംഘടിപ്പിച്ച അഖിലകേരള വടംവലി മല്‍സരത്തില്‍ വലിയകുളം ബ്രദേഴ്സ് ചാംപ്യന്‍മാരായി മുട്ടനാടും 11,111 രൂപയും ട്രോഫികളും നേടി. കിളിമാനൂര്‍ മിഷന്‍കുന്ന് പിഎംസി രണ്ടാം സ്ഥാനം നേടി 7,777 രൂപയും ട്രോഫികളും കരസ്ഥമാക്കി. വലിയകുളം ബ്രദേഴ്സ് ബി ടീമിനാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്ക് സഹൃദയ പ്രസിഡന്റ് പാലുവള്ളി ശശിയും, സെക്രട്ടറി ചൂടല്‍ ജോണിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

