വിതുര: ബോണക്കാട് മഹാവീര്‍ തോട്ടത്തില്‍ കിണറ്റില്‍വീണ പശുവിനെ അഗ്‌നിശമന സേനാംഗങ്ങളെത്തി കരയ്ക്കുകയറ്റി. തോട്ടം തൊഴിലാളി അന്നമ്മയുടെ പശുവാണ് 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. രാത്രിയോടെ നെടുമങ്ങാട്ടുനിന്നുള്ള ഒരു യൂണിറ്റ് അഗ്‌നിശമനസേന എത്തി. ഫയര്‍മാന്‍ സനല്‍കുമാറാണ് കിണറ്റിലിറങ്ങിയത്. ദേഹം മുറിയാത്ത രീതിയിലുള്ള കയര്‍കൊണ്ട് ബന്ധിച്ചശേഷം തോട്ടം തൊഴിലാളികളുടെ കൂടി സഹായത്തോടെ വലിച്ചുകയറ്റുകയായിരുന്നു.


