വിതുര: പേപ്പാറ വാര്‍ഡില്‍പ്പെട്ട വലിയ കിളിക്കോട്, കുട്ടപ്പാറ എന്നിവിടങ്ങളില്‍ നീണ്ട കാത്തിരിപ്പിനുശേഷം വൈദ്യുതി എത്തുന്നു. വലിയകിളിക്കോട്ടെ 30 കുടുംബങ്ങളും കുട്ടപ്പാറയിലെ 12 കുടുംബങ്ങളുമാണ് വൈദ്യുതിവെട്ടത്തിനായി വര്‍ഷങ്ങള്‍ കാത്തത്.
വാര്‍ഡംഗം ശാന്താവിക്രമന്റെ നേതൃത്വത്തില്‍ ഇവര്‍ നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയതിനുശേഷമാണ് വൈദ്യുതീകരണത്തിന് അനുമതി നേടിയത്. വൈദ്യുതിലൈന്‍ വലിക്കാന്‍ വനംവകുപ്പിലെ ചിലരാണ് പ്രധാന തടസ്സമായിരുന്നത്. തൊളിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ എ.ഇ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വൈദ്യുതീകരണ ജോലികള്‍ തുടങ്ങി.

