ഭരതന്നൂര്‍: പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ ഭരതന്നൂര്‍ പി.എച്ച്.സിയില്‍ ഒരു ഡോക്ടറെ അടിയന്തരമായി നിയമിക്കണമെന്നും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും യു.ടി.യു.സി. വാമനപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം വിതുര ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എ.എ.ബഷീര്‍ ഉദ്ഘാടനംചെയ്തു. സി.സുരേഷ് കുമാര്‍, ശ്രീകുമാരന്‍ നായര്‍, ജെ.ബാബു എന്നിവര്‍ സംസാരിച്ചു.

