പാലോട്. പന്നിക്കൂട്ടം വാഴകള്‍ വ്യാപകമായി നശിപ്പിച്ചു. പാലോട് കുറുന്താളി സ്വദേശി വിജയകുമാര്‍ നന്ദിയോട് പച്ച മുടുമ്പില്‍ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന ഏത്തവാഴത്തോട്ടമാണു പന്നികള്‍ പിഴുതുമറിച്ചത്. രണ്ടുമൂന്നു ദിവസങ്ങളിലായി കുലച്ചതടക്കം നൂറിലേറെ മൂട് വാഴ കുത്തിമറിച്ചു നശിപ്പിച്ചു. വനം വകുപ്പിലും കൃഷി ഓഫിസിലും വിജയകുമാര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കി. കൂട്ടമായിട്ടാണു പന്നികള്‍ എത്തുന്നതെന്നും ഇതുമൂലം കര്‍ഷകര്‍ വലയുകയാണെന്നും പറയുന്നു.


