പാലോട്: വിദ്യാര്‍ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകരെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച മറ്റൊരു വിദ്യാര്‍ഥിക്കും മര്‍ദനത്തില്‍ പരിക്കേറ്റു. പെരിങ്ങമ്മല ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ എസ്. സന്തോഷ്‌കുമാര്‍, എ.എം. ഷാജി, പ്ലസ്ടു വിദ്യാര്‍ഥി ആന്റണി ഐസക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും പാലോട് സി.എച്ച്.സിയില്‍ ചികിത്സ തേടി.
അധ്യാപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്ലസ്ടു വിദ്യാര്‍ഥികളായ മുഹമ്മദ്, മുഹമ്മദ് മുനീര്‍ എന്നിവര്‍ക്കെതിരെ പാലോട് പോലീസ് കേസെടുത്തു. ഇരുവരെയും നേരത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് തിരിച്ചെടുക്കുകയും ചെയ്തതാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മകളെ ശല്യം ചെയ്യുന്നത് സംബന്ധിച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ അമ്മ രാവിലെ ക്ലാസ്ടീച്ചറായ ഷാജിയോട് പരാതിപ്പെട്ടിരുന്നു.
ശല്യക്കാരായ വിദ്യാര്‍ഥികളെ സ്റ്റാഫ് മുറിക്ക് സമീപംവെച്ച് കണ്ടപ്പോള്‍ സംഭവത്തെക്കുറിച്ച് അധ്യാപകന്‍ ചോദിക്കുകയും വിദ്യാര്‍ഥികള്‍ പ്രകോപിതരാവുകയുമായിരുന്നു. വാക്കേറ്റവും ഉന്തും തള്ളുമായതോടെ സന്തോഷ്‌കുമാറും മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇരുവരെയും തള്ളി സ്‌കൂള്‍ ഗേറ്റിന് പുറത്തെത്തിച്ചു. പിന്നീട് കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഗേറ്റിന് സമീപത്തേക്ക് വരുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുറത്തുനിന്ന വിദ്യാര്‍ഥികള്‍ ഷാജിയെ ആഞ്ഞുചവിട്ടിയത്. തടയാന്‍ ശ്രമിച്ച സന്തോഷ്‌കുമാറിനെ മര്‍ദിക്കുകയും കല്ലെടുത്ത് ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട് ഇടയ്ക്കുകയറിയ ആന്റണിക്ക് കല്ലുകൊണ്ട് ഇടിയേല്‍ക്കുകയായിരുന്നു.
സംഭവം കഴിഞ്ഞയുടനെ അധ്യാപകര്‍ ഒന്നടങ്കം ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും എസ്.എം.സി. ഭാരവാഹികളും സ്ഥലത്തെത്തി. പിന്നീടാണ് പോലീസിന്പരാതിപ്പെടാന്‍ തീരുമാനിച്ചത്. വൈകീട്ട് സ്‌കൂള്‍ അധ്യാപകരും ജീവനക്കാരുമടക്കം മുഴുവന്‍പേരും പാലോട് സ്റ്റേഷനിലെത്തിയിരുന്നു