പാലോട്: പാണ്ടിക്കാറ്റില്‍ ഇടിഞ്ഞാറില്‍ വ്യാപക കൃഷിനാശം. വീടുകളും കാറ്റെടുത്തു. വാഴ, മരച്ചീനി, റബര്‍ തുടങ്ങിയ കര്‍ഷിക വിളകളാണ് പ്രധാനമായും നശിച്ചത്. മങ്കയം കുന്നുംപുറത്ത് വീട്ടില്‍ വിജയന്റെ നൂറോളം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. ഇടിഞ്ഞാര്‍ മങ്കയം കുന്നുംപുറത്തുവീട്ടില്‍ ലീലയുടെ തകരഷീറ്റ് മേഞ്ഞ വീടും തകര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് ആറോടെ വീശിയടിച്ച കാറ്റ് രാത്രി 12 വരെ തുടര്‍ന്നു.


