വിതുര. മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ഗ്രാമോല്‍സവം ഇന്നും നാളെയുമായി ഗ്രന്ഥശാലാ ഹാളില്‍ നടക്കും. ഇതിനോടനുബന്ധിച്ചു കവി സമ്മേളനം, ചലച്ചിത്ര സന്ധ്യ, അനുമോദന പുരസ്കാര വിതരണം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. ഗ്രാമോല്‍സവത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിനു ടി.വി. രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ റിട്ട. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡി. പത്മകുമാരി അമ്മ നിര്‍വഹിക്കും.
തുടര്‍ന്നു കലാമല്‍സരങ്ങള്‍ നടക്കും. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ്, കോളജ്, മറ്റുള്ളവ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണു മല്‍സരങ്ങള്‍. നാളെ വൈകിട്ട് ആറിനു നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. എം. യോഹന്നാന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തോടനുബന്ധിച്ചു പ്രതിഭകളെയും ആദരിക്കുന്നുണ്ട്.


