പാലോട് . പേരയം അംഗന്‍വാടിയില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി കുട്ടികളെവരെ ഭീഷണിപ്പെടുത്തിയ സ്ത്രീ, അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. പേരയം എസ്എസ് ഭവനില്‍ സുനിത (39) ആണ് അറസ്റ്റിലായത്. പനവൂര്‍ പഞ്ചായത്തിലെ പേരയം തൊണ്ണൂറ്റിയൊന്‍പതാം നമ്പര്‍ അംഗന്‍വാടിയിലാണു സംഭവം. സുനിതയുടെ പിതാവാണു നേരത്തെ അംഗന്‍വാടിക്കു സ്ഥലം വിട്ടുകൊടുത്തത്.
വീട്ടിലെ ഒരംഗത്തിനു ജോലി കൊടുക്കാമെന്നു നേരത്തെ പറഞ്ഞിരുന്നുവത്രെ. എന്നാല്‍ അതു കൊടുക്കാത്തതിനെച്ചൊല്ലി മിക്ക ദിവസവും സുനിത അംഗന്‍വാടിയില്‍ വന്നു ബഹളം വയ്ക്കുമായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ ഇവിടത്തെ വര്‍ക്കര്‍ ലീവിലായതിനാല്‍ വാര്‍ഡ് അംഗത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം മറ്റൊരാളെ താല്‍ക്കാലികമായി നിയമിച്ചു. ഇതിനെ എതിര്‍ത്ത സുനിത രാവിലെ അംഗന്‍വാടിയില്‍ പുതിയ പൂട്ടിട്ടു.
പിന്നീട് ഇതു നാട്ടുകാരുടെ സഹായത്തോടെ തുറന്ന് അംഗന്‍വാടിയുടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും സുനിത അതിക്രമിച്ചുകടന്നു വലിയ ബഹളം ഉണ്ടാക്കുകയും കുട്ടികളെവരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. സൂപ്പര്‍വൈസറുടെ പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ വനിതാ പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തില്‍ പൊലീസുകാരി ഗീതയ്ക്കു പരുക്കുണ്ട്. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുനിതയെ റിമാന്‍ഡ് ചെയ്തു.