പാലോട്: കാട്ടുകുരങ്ങുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. പാലോട് ജവഹര്‍ കോളനി സേനാനിപുരം പ്രേംനിവാസില്‍ പ്രേംകുമാറി (49) നെയാണ് പാലോട് റെയ്ഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തിലെ വനപാലകസംഘം നെടുമങ്ങാട് വനം കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയത്.
പ്രേംകുമാറിന്റെ വീടിനു സമീപത്തെ പുരയിടത്തില്‍ നിന്നും വിഷം കഴിച്ച് ചത്ത കുരുങ്ങുകളുടെ മൃതദേഹം വനപാലകര്‍ കണ്ടെടുത്തിരുന്നു. പ്രേംകുമാറാണ് കൊലപാതകത്തിനു പിന്നിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വനപാലകര്‍ ഇയാളെ പ്രതിയാക്കി കേസ്സെടുത്തു.
കഴിഞ്ഞ ദിവസം അഭിഭാഷകന്‍ മുഖേന ഇയാള്‍ നെടുമങ്ങാട് വനം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ സഹായിക്കുന്ന നിലപാടാണ് വനപാലകര്‍ സ്വീകരിക്കുന്നതെന്നും തെളിവെടുപ്പിനായി ഒരിടത്തും കൊണ്ടുപോയിട്ടില്ലെന്നും പരാതിയുണ്ട്. തെളിവെടുപ്പിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് പ്രതിയെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കുമെന്ന് റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു
പാലോട്. ജവഹര്‍കോളനി, സേനാനിപുരം തുടങ്ങിയ പ്രദേശങ്ങളിലെ കുരങ്ങന്‍മാര്‍ അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജവഹര്‍ക്കോളനിയില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.
ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്തും കടം വാങ്ങിയും പാട്ടത്തിനെടുത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് കുരങ്ങ്, പന്നി അടക്കമുള്ള വന്യ മൃഗങ്ങളഉടെ ശല്യം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുള്ള പരാതികള്‍ ആരും ഗൌരവമായി എടുക്കുന്നില്ലെന്നും മറ്റ് പ്രദേശങ്ങളിലെ കര്‍ഷകരെ സംഘടിപ്പിച്ചു പ്രതിഷേധം ശക്തമാക്കാനും കൂട്ടായ്മ തീരുമാനിച്ചു. സേനാനിപുരത്ത് വിഷം ഉള്ളില്‍ ചെന്നു കുരങ്ങുകള്‍ ചത്തതിനെ തുടര്‍ന്ന് ഒരു പൊതു പ്രവര്‍ത്തകനെ കള്ള കേസില്‍കുടുക്കിയ വനപാലകരുടെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു..


